കവിത
തിരിച്ചു വിളിക്കാം
**********************
ഉലകിൽ വസന്തത്തിൻ നിറങ്ങൾ വാരിവിതരറേണ്ടുന്ന
കൗമാരമിങ്ങനെ കുരുതിക്കളം തീർക്കുന്നതെന്തേ? പൊരുതുക നമ്മൾ മക്കളെ സംരക്ഷിക്കാൻ ഇറങ്ങുക ഇനിയുള്ള സമരം അതിനായി തീരട്ടെ ലഹരിയിൽ ആറാടുന്ന പുതിയ സമൂഹത്തിന്നറിയില്ല ബന്ധങ്ങൾ വേരുകൾ..
സ്നേഹനോവുകൾ...
ലഹരിപ്പിശാചിന്റെ കുരുക്കിൽ പെട്ടവർ
ചെയ്യും കൊടും ക്രൂരതകൾ
കൊലകൾ..,, നാടിനെ നടുക്കുന്ന ചെയ്തികൾ?
ആരെയും കാണുന്നില്ല.. ആരുമേ മിണ്ടുന്നില്ലന്യോന്യം
ലോകം വിരൽ തുമ്പിലൊതുങ്ങും കാലത്തിന്ന് നേടീടാമെല്ലാം
ഒറ്റക്ലിക്കിൽ.
............,..............................
ചിറകുനുള്ളിൽ അടവെച്ച്
വളർത്തിയോരമ്മയെ,,
തോളുരുമ്മി നടന്ന കൂട്ടുകാരനെ,,കൂട്ടുകാരിയെ
സ്നേഹം പകർന്നൂട്ടും
കൂടപ്പിറപ്പിനെ., അച്ഛനെ,,
മുത്തച്ഛനെ..
എല്ലാം ഒറ്റ ഭ്രാന്തിൽ ഒടുക്കും വികാരമായ്..
വേണ്ടത് പണം... ജീവിക്കാനല്ല,ഇത് ജീവിതം തകർക്കുവാൻ!?
തിരിച്ചു വിളിക്കൂ...
വഴിപിഴയ്ക്കുന്ന മക്കളെ
സ്നേഹത്തിൻ വിത്തുകൾ പാകുക..
കുരുന്നു ഹൃദയങ്ങളിൽ
സാന്ത്വനക്കുളിർ ചോല
ഒഴുകും ജീവിതം നിറഞ്ഞ
ലഹരിയായ് തീരട്ടെ
മറ്റുള്ളോർക്കാശ്വാസമാകട്ടെ...
കുഞ്ഞാമി കട്ടയാട്ട്
Comments
Post a Comment