Posts

Showing posts from November, 2025

ഈ മരച്ചില്ലകൾ ഉണങ്ങിയില്ലേ ഈപുഴയെന്നോ വരണ്ടതല്ലേ..എന്നിട്ടുമീമരക്കോമ്പിലിരുന്നുകൊണ്ടെന്തിനു പാടുന്നു പൈങ്കിളി നീ..പൈങ്കിളി നീ...ആരു നിൻ സങ്കല്പഗാനത്തിനാധാരം..നേര് പറയു മോ പൈങ്കിളി നീ ആരും കൊതിക്കുന്ന. ഈണം പകരുമ്പോൾ ഈ മരച്ചില്ലകൾ പൂവിടുമോ..ഈ മരമെന്നോ ഉണങ്ങിയില്ലേ..ഈ പുഴയെന്നോ വരണ്ടതല്ലേ.എന്നിട്ടുമീമരക്കോമ്പിലിരുന്നുകൊണ്ടെന്തിനു പാടുന്നു പൈങ്കിളി നീ..പൈങ്കിളി നീ...മഴയുടെ.. താളത്തിൽ പുഴയൊന്നു പാടാൻ..വീണ്ടുമാ.. കൊലു സിൻ കൊഞ്ചൽകേൾക്കാൻ..കാതോർത്തു ഞാനീ തീരത്തു നിൽപ്പൂ..കാർ മുകിലൊന്നിനെ.. കാത്തു നിൽപ്പൂ..കാത്തു നിൽപ്പൂ..ഈ മരമെന്നോ ഉണങ്ങിയില്ലേ..ഈ പുഴയെന്നോ വരണ്ടതല്ലേ.എന്നിട്ടുമീമരക്കോമ്പിലിരുന്നുകൊണ്ടെന്തിനു പാടുന്നു പൈങ്കിളി നീ..പൈങ്കിളി നീ...