Posts

Showing posts from January, 2025
ഘനശ്യാമ മേഘങ്ങൾ ഉരുകിയിറങ്ങിയ   മഴത്തുള്ളിയിൽ ഞാൻ ആദ്രമാം  സ്നേഹത്തിൻ കുളിരറിയുന്നു  നോവുകളലകളായ് അലറി വരുമ്പോഴും  കടൽകാറ്റിൻ സാന്ത്വനമറിയുന്നു  നനവാർന്ന മണ്ണിൻ നറുമണമെന്നുള്ളിൽ  ഒരു വിത്തിൻ പാൽച്ചിരി നിറക്കുന്നു  "ഒഴുകിയെത്തുന്നനിൻ ഓർമ്മതൻ തീരത്ത് തരളമായ് നീയെന്നിലലിയുന്നു."

കഥ

      പതാകയുടെ    പുനർ ജന്മം                                              മനുഷ്യ ഹൃദയത്തിൽ നിന്നും ദയയുടെ എല്ലാ ഉറവകളും  വരണ്ടുണങ്ങിയ പോലെ കത്തുന്ന വെയിലിന്റെ തീക്ഷണതയിൽ  പ്രകൃതിയാകെ വരണ്ടുപോയിരി ക്കു ന്നു.. ചൂട് വകവെക്കാതെ ആളുകളും വാഹനങ്ങളും തിരക്കു കൂട്ടുന്നു. ആർക്കും ഒന്നിനും സമയമില്ലാത്തത് പോലെ. ആരും ആരെയും ശ്രദ്ധിക്കുന്നതേയില്ല. ""നാളെ..  സ്വാതന്ത്ര്യ ദിനമാണല്ലോ.. ക്ലബ്ബിലുയർത്താനൊരു പുതിയ പതാക വാങ്ങണം."" "നാളെ 'നിങ്ങടെ.. പാർട്ടീന്റെ   എന്തോ ഒരു ചങ്ങലെന്നോ... മതിലെന്നോ.. എന്തോ.. ഉണ്ടെന്ന് കേട്ടു. "ങ്ങാ.. മനുഷ്യച്ചങ്ങല " ""നീ പങ്കെടുക്കുന്നില്ലേ? "പങ്കെടുക്കണം.. അഴിമതിക്കും, അക്രമത്തിനുമെതിരെ  പ്രതികരിക്കാൻ ഒരവസരമാണല്ലോ.. എന്താ,, നീ വരുന്നുണ്ടോ.." "ഹെയ്,,എനിക്ക് നിങ്ങടെ പാർട്ടീ ലൊന്നും  ഒരു വിശ്വാസം ല്യ .. വെറും രാഷ്ട്രീയ മുതലെടുപ്പ്.. ഏതു പാർട്ടിയായാലും ഭരണത്തിലേറിയാൽ പാവങ്ങളെ മറക്കും,, സ്വയം അഴിമതിക്കാരാകും ...