Posts

Showing posts from January, 2026

കഥ.. അമ്മ..

മാധവിക്കുട്ടിയുടെ കോലാട് വായിച്ചിട്ടുണ്ടോ നിയ് ഇല്ല അമ്മേ..വായന നിർതിയിട്ട് കാലം കൊറേ ആയി.. ഇപ്പം ഫോൺ ഉള്ളത് കൊണ്ട് എല്ലാം അതിൽ സെർച്ച്‌ ചെയ്താൽ മതിയല്ലോ.. ഇത് നീയൊന്ന് വായിക്കണം ".""പഴയ ഒരു പീഞ്ഞ പ്പെട്ടി തുറന്ന് അമ്മ കുറെ പുസ്തകങ്ങൾക്കടിയിൽ നിന്ന് മാധവിക്കുട്ടിയുടെ കഥകൾ എന്ന പുസ്തകം എടുത്തു അവൾക്ക് നേരെ നീട്ടി പുസ്തകം വാങ്ങി മേശ പ്പുറത്തു വച്ചു.. പിന്നീടാവാം എന്ന് പറഞ്ഞ് അവൾ അലസമായി അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് എപ്പോഴും നിഴലിക്കുന്ന വിഷാദ ഭാവം.. ആകെ മെലിഞ്ഞുണങ്ങിയ ദേഹം.കുഴിയിലാണ്ടുപോയെങ്കിലും ഇപ്പോഴും പ്രകാശിക്കുന്ന രണ്ട് കണ്ണുകൾ.. കഞ്ഞി പശ മുക്കാത്ത ഒരു കോട്ടൻ സാരി ദേഹത്ത് ചുളിഞ്ഞൊട്ടി കിടക്കുന്നു.. എന്നാലും ഈ പുസ്തകങ്ങൾ ഇങ്ങനെ ഒളിപ്പിച്ച് വച്ചത് എന്തിനായിരിക്കും?ഈ അമ്മ ഒരു നല്ല വായനക്കാരിയോ " അമല വിസ്മയപൂർവം അമ്മയെ നോക്കി.അജയേട്ടൻ ഇതു വരെ അങ്ങനെ യുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടേ ഇല്ല.. അല്ലെങ്കിലും അവർക്കൊക്കെ ഒന്നിനും തീരെ സമയമില്ലല്ലോ. മറ്റുള്ളവർ എഴുനേറ്റ് വരുമ്പഴേക്കും വീട്ടിലെ മിക്ക ജോലികളും അമ്മ തീർത്തുകാണും. ഏടത്തിയമ്മ ഇത് വരെ അടുക്കളയിൽ പാചകം നടക്കുന്നു...