ആലിന്റെ വിത്ത് ആർത്തലച്ചു വരുന്ന കാറ്റും മഴയും. കടപുഴകി വീഴുകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു ആ വൻ മരം. ആ മരം അവിടെ നിന്ന് വീഴരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആശിച്ചു. പണ്ടെന്റെ ഉപ്പ എന്നെയും തോളിലേറ്റി വന്നപ്പോൾ ഒരു ആലിൻ തൈ കയ്യിൽ ഉണ്ടായിരുന്നു.ആലിന്റെ തൈ ആയതുകൊണ്ട് ആയിരിക്കാം കുടുംബക്കാര് അത് നടുന്നതിനോട് യോജിച്ചില്ല.എന്നാലും ഉപ്പയുടെ ദൃഢ നിശ്ചയംകൊണ്ട് അത് നടുക തന്നെ ചെയ്തു അത് വളർന്നു പിന്നീട് അങ്ങോട്ട് ഉണ്ടായ പുകിലുകൾ എന്തെല്ലാം ക്ഷേത്രം,ഉത്സവം അങ്ങനെ പലതും സ്ഥലം വീതം വയ്ക്കുമ്പോൾ വല്യുപ്പ പറഞ്ഞു . " അവനായിട്ട് ഉണ്ടാക്കിയ ഗുലുമാൽ അവന് തന്നെ നിൽക്കട്ടെ."അങ്ങനെ ആലുള്ള പറമ്പ് ഉപ്പ യുടെതായി. അത് ഉപ്പായെ വല്ലാതെ വിഷമത്തിലാക്കി. ആദ്യം ആലിന്റെ കൊമ്പിൽ ഒരു ചുവന്ന പട്ടാണ് കണ്ടത്. പിന്നീട് ഒരുമാല.. ആലിൽ ദേവത ഉണ്ടെന്നുംപറഞ്ഞുആലിനെ തൊഴുതും വണ ങ്ങിയും ചില ആളുകൾ ചുറ്റും കൂടി.എന്നാൽ പച്ചപ്പട്ടുമായി ഒരു കൂട്ടർ വന്നു.ആദ്യം വന്നവർ ക്ഷേത്രം പണിയണമെന്നും, പിന്നീ ടുള്ളവർ പള്ളി പണിയണമെന്നും...