കവിത
ജനാധിപത്യം ,
ജനങ്ങളുടെ സ്വപ്നങ്ങൾ കവർന്നു,
കൊത്തിച്ചീന്തി, തീയിൽ പാകുന്നു
അധികാരമതത്തിൽ മദിച്ച ഭരണാധികാരികൾ.
രണ്ടാടുകൾ കൊമ്പു കോർക്കുമ്പോൾ
മണ്ണിൽ ചിന്തുന്ന രക്തമാം സത്യങ്ങൾ,
ചെന്നായയുടെ കുനിയുന്ന മുഖം
ഇന്നിന്റെ ഭരണമേധാവികളുടെ പ്രതിരൂപം.
ആരുടെ കൈകളിലാണ് ഉറങ്ങുന്നത്
ഭരണഘടനയുടെ ജീവൻമരുന്ന്?
വെറുതെയോ അതിന്റെ ശ്വാസം മുടിഞ്ഞുപോകുന്നത്?
Comments
Post a Comment