എന്റെ പ്രണയം
ചുണ്ടിൽ കറ പിടിപ്പിക്കും ഞാവൽ പഴമാണ്
പറുദീസയിൽ നിന്നും പുറത്താക്കപ്പെടുന്നതിന് കാരണമായ
വിലക്കപ്പെട്ട കനിയാണ്
എന്റെ ചിറകരിക്കും വിളക്കിൻ നാളമാണ്
എന്നിട്ടും ഇനിയും എഴുതാത്ത കവിത പോലെ
എനിക്ക് ഏറ്റവും പ്രിയമുള്ളതായി
കരളിൽ ഉറങ്ങുന്നു എന്റെ പ്രണയം.
എന്നിട്ടും ആ
കവിത നീ വായിച്ചെന്നറിയുമ്പോൾ
ഞാൻ മൗനം നൊമ്പരത്തിൽ പിടയുമ്പോൾ
എന്റെ നിശ്വാസത്തിൻ കൊടുങ്കാറ്റിൽ
നീ ഞെട്ടറ്റു വീഴാതിരിക്കാൻ ഞാൻ എന്റെ പ്രണയത്തെ മൗനത്തിൽ പൊതിയുന്നു..
Comments
Post a Comment