ഘനശ്യാമ മേഘങ്ങൾ ഉരുകിയിറങ്ങിയ
മഴത്തുള്ളിയിൽ ഞാൻ ആദ്രമാം
സ്നേഹത്തിൻ കുളിരറിയുന്നു
നോവുകളലകളായ് അലറി വരുമ്പോഴും
കടൽകാറ്റിൻ സാന്ത്വനമറിയുന്നു
നനവാർന്ന മണ്ണിൻ നറുമണമെന്നുള്ളിൽ
ഒരു വിത്തിൻ പാൽച്ചിരി നിറക്കുന്നു
"ഒഴുകിയെത്തുന്നനിൻ ഓർമ്മതൻ തീരത്ത്
തരളമായ് നീയെന്നിലലിയുന്നു."
Comments
Post a Comment