കഥ

     പതാകയുടെ    പുനർ ജന്മം                                             

മനുഷ്യ ഹൃദയത്തിൽ നിന്നും ദയയുടെ
എല്ലാ ഉറവകളും  വരണ്ടുണങ്ങിയ പോലെ
കത്തുന്ന വെയിലിന്റെ തീക്ഷണതയിൽ  പ്രകൃതിയാകെ വരണ്ടുപോയിരി ക്കു ന്നു..
ചൂട് വകവെക്കാതെ ആളുകളും വാഹനങ്ങളും തിരക്കു കൂട്ടുന്നു. ആർക്കും ഒന്നിനും സമയമില്ലാത്തത് പോലെ.
ആരും ആരെയും ശ്രദ്ധിക്കുന്നതേയില്ല.

""നാളെ..  സ്വാതന്ത്ര്യ ദിനമാണല്ലോ.. ക്ലബ്ബിലുയർത്താനൊരു പുതിയ പതാക വാങ്ങണം.""
"നാളെ 'നിങ്ങടെ.. പാർട്ടീന്റെ  
എന്തോ ഒരു ചങ്ങലെന്നോ... മതിലെന്നോ.. എന്തോ.. ഉണ്ടെന്ന് കേട്ടു.
"ങ്ങാ.. മനുഷ്യച്ചങ്ങല "
""നീ പങ്കെടുക്കുന്നില്ലേ?
"പങ്കെടുക്കണം.. അഴിമതിക്കും, അക്രമത്തിനുമെതിരെ 
പ്രതികരിക്കാൻ ഒരവസരമാണല്ലോ.. എന്താ,, നീ വരുന്നുണ്ടോ.."
"ഹെയ്,,എനിക്ക് നിങ്ങടെ പാർട്ടീ ലൊന്നും  ഒരു വിശ്വാസം ല്യ .. വെറും രാഷ്ട്രീയ മുതലെടുപ്പ്.. ഏതു പാർട്ടിയായാലും ഭരണത്തിലേറിയാൽ പാവങ്ങളെ മറക്കും,, സ്വയം അഴിമതിക്കാരാകും "
സംഭാഷണം അകന്നകന്നുപോയി...
വഴി പോക്കരുടെ   സംസാരത്തിൽ നിന്നും നാളെ സ്വാതന്ത്ര്യ ദിനമാണെന്ന് രാജുവിന് മനസിലായി.... അറിയാതെ അവന്റെ മനസ്സിൽ ..ഒരു ദേശഭക്തിഗാനത്തിന്റെ   ഈരടികൾ ഓർമവന്നു 
"
ഹിന്ദ് ദേശ് കെ ഹമര.
സബി ജന് ഏക് ഹേ...രംഗ് രൂപ്.. വേഷ ഭാഷാ....
ഒപ്പം ശക്തമായ അടിയിൽ 
നിലത്തു വീണു പുളയുന്ന 
ഒരു കൊച്ചു കുട്ടിയുടെ കരച്ചിലും... അവൻ.. ദീർഘ മായി ഒന്നു നിശ്വസിച്ചു.


മഴയുടെ വരവറിയിച്ചിട്ടേന്നോണം പെട്ടെന്ന് ഒരു കാറ്റു വീശി.
മഴയുടെ വരവ് അവനെ ഭയപ്പെടുത്തിയിരുന്നു..
റോഡിൽ വെള്ളം കെട്ടിനിന്നാൽ ഒറ്റക്ക് മറുകര പറ്റാൻ  കഴിയാതെ വരും.. 
ഇന്നലെ രാത്രി മുതൽ പട്ടിണിയിലാണ് 




വിശക്കുന്നുണ്ടായിരുന്നു രാജു പലരുടെയും മുന്നിൽ കൈ നീട്ടി നോക്കി. ആരും അയാളെ കണ്ടതുപോലും ഭാവിച്ചില്ല. തെരുവിലൂടെ അലക്ഷ്യമായിചക്രം  പിടിപ്പിച്ച ചെരുപ്പിൽ നിരങ്ങി നീങ്ങി.ഒരു ചെറിയ മരത്തണൽ അയാൾ അല്പം വിശ്രമിക്കാം എന്ന് കരുതി അവിടെ ഇരുന്നു..
   തൊട്ടടുത്ത് ഒരു ഹോട്ടൽ ഉണ്ട്.പക്ഷേ
 കയ്യിൽ കാശില്ലാതെ എങ്ങനെ ഹോട്ടലിലേക്ക് പോകും.. മിന്നുന്ന ജുബ്ബയിട്ട് തലയിൽ അല്പം കഷണ്ടി കയറിയ ഒരാൾ അതിലെ വന്നു.. രാജു പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി..
        അയാൾ പോക്കറ്റിൽ കൈയിടുന്നത്
കണ്ട് പ്രതീക്ഷ  വർധിച്ചു.. ഒരുചെറിയ  കടലാസ്  .."
കടലാസ് നിവർത്തി രാ ജു വിന് നേരെ കുനിഞ്ഞു കൊണ്ട് അയാൾ ചോദിച്ചു.
""മേപ്പാടി രാഘവൻ നായർ 
എന്ന ആളുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഒരു പയ്യനെ അറിയുമോ?""..

  രാജു ഇല്ലെന്ന് നിഷേധഭാവത്തിൽ തലയാട്ടി   അക്ഷമയോടെ അയാൾ തിരിഞ്ഞു നടന്നു  അയാൾ പോയിക്കഴിഞ്ഞപ്പോൾ  നിലത്തു വീണു  കിടക്കുന്ന ഒരു പൊതി  അവൻ  കണ്ടു.
പൊതിയഴിച്ചു നോക്കിയപ്പോൾ അതിൽ
ത്രിവർണ പതാക..ആശ്ചര്യത്തോടെ അവനത് കൈയിലെടുത്തു..
രാജുവിന് പഴയൊരുകഥ
ഓർമ   വന്നു.

‌         കുട്ടിക്കാലത്തു താനും  അച്ഛനും  ആക്രി സാധനങ്ങൾ  പെറുക്കി നടക്കുന്ന
‌കാലം.. അന്ന് ഒരു ആഗസ്ത് 15ന് 
‌സ്കൂളിനടുത്  എന്നെ ആക്കി യിട്ട് സാധനം എടുക്കാനായി അച്ഛൻ  പോയി..

ആ സ്കൂളിൽ കുറച്ചു ദിവസം ഞാനും പോയിട്ടുണ്ട്.
ഒന്നാം ക്ലാസിൽ...
ഞാൻ മറ്റുകുട്ടികളെ പോലെ സുനന്ദ ടീച്ചറുടെ ക്ലാസിൽ മിടുക്കനായിരുന്ന കുട്ടിയായിരുന്നു. സുനന്ദ ടീച്ചർ ഞങ്ങളോട് പകരംമാറാത്ത സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്.
പക്ഷേ, ഒരുദിവസം ടീച്ചർ സ്ഥലം മാറിപ്പോയി.
അതിനുശേഷം എന്റെ പഠനവും എല്ലാം മാറി.

പുതിയ ടീച്ചർ വന്നപ്പോഴാണ് എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവങ്ങൾ തുടങ്ങിയത്.

"ടീച്ചറെ… ഇവൻ ആക്രിക്കാരന്റെ മകനാ!"
സോനുക്കുട്ടൻ അതു പറഞ്ഞു.
"അവന്റെ അടുത്ത് ഞാനിരിക്കാൻ പറ്റൂല, ടീച്ചറെ."
"ശരിയാ ടീച്ചറെ... ഇവനൊരു ഭയങ്കര മണമുണ്ട്," ലസിത കൂട്ടിച്ചേർത്തു.

അവരുടെ വാക്കുകൾ എന്റെ ചെവിയിൽ വീണപ്പോൾ മനസ്സിൽ മൂങ്ങികൂട്ട് പോലെ ഒരു വേദന.


പുതിയ ടീച്ചർ ഓരോ ദിവസവും എന്നെ വേട്ടയാടുന്ന ചോദ്യങ്ങളെറിയുമായിരുന്നു.
"എന്തിനാണ് നീ ഇങ്ങനെ വൃത്തിയും വെടിപ്പുമില്ലാതെ വരുന്നത്? ശരിയായ യൂണിഫോം ധരിച്ചു കൂടെ ?

ആക്രി സാധനങ്ങൾ ക്കിടയിൽ നിന്നും അച്ഛൻ കണ്ടെടുത്തതായിരുന്നു
ആ പഴയ വസ്ത്രങ്ങൾ. ഞാൻ വല്ലപ്പോഴും കുളിച്ചുകഴുകിയിരുന്നെങ്കിലും, അഴുക്കിന്റെ അടയാളങ്ങൾ തീരെ മാഞ്ഞില്ല.

ഒരുദിവസം ടീച്ചർ അച്ഛനെ സ്കൂളിൽ വിളിപ്പിച്ചു:
നിങ്ങൾളുടെ മകന്റെ ദു :ശീലം 
ഇവിടത്തെ മറ്റു കുട്ടികൾ കൂടി പഠിക്കാനിട വരരുത്.
 വൃത്തിയാക്കാൻ പറ്റിയില്ലെങ്കിൽ ഇവനെ സ്കൂളിൽ അയക്കണ്ട."

അച്ഛന്റെ കണ്ണുകളിൽ വേദനയും കുറ്റബോധവും.
"മാസ്റ്ററേ, ഞാൻ മകനു വേണ്ടി  നല്ലത് ചെയ്യാൻ ശ്രമിക്കാഞ്ഞിട്ടല്ല ". പക്ഷേ…"
അവന്റെ വാക്കുകൾ നേരത്തേ മുറിഞ്ഞുപോയി.

"നാളെ നല്ല യൂണിഫോം ഇല്ലെങ്കിൽ ഈ കുട്ടിയെ സ്കൂളിൽ വിടരുത്," ടീച്ചർ പറഞ്ഞു.
അന്ന് അതൊരു വിടയായിരുന്നു... എന്റെ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നുള്ള വിട

സ്കൂൾ അങ്കണം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
കുട്ടികൾ ഉത്സാഹത്തോടെ യാണ് വരുന്നത്.ചിലർ അറപ്പോടെ എന്നെ നോക്കി. എന്നാൽ 
 ഞാൻ മെല്ലെ മെല്ലെ സ്കൂളിന്റെ വാതിൽ ക്കലെത്തി.ഒരുകുട്ടി എന്നെ മാടിവിളിച്ചു.
‌നിനക്ക് പായസം  ഇഷ്ടാ ണോ?പായസം എന്ന് കേട്ടപ്പോൾ എന്റെ വായിൽ വെള്ളമൂറി.. എന്നാലും എന്നെ ഇവൻ കളിയാക്കുകയാണോ  എന്ന ശങ്കയോടെ  ഒന്നും മിണ്ടാതെ നിന്നു.ഞാനൊന്നും പറയാതെ  തന്നെ അവൻ തുടർന്നു.. ""എങ്കിൽ  നീ  ആ  കടയിൽ  തൂക്കിയിട്ട
പതാക എടുത്തു പെട്ടെന്ന് വരണം..""
ഞാൻ.. മടിച്ചു നിന്നപ്പോൾ അവൻ വീണ്ടും ഓർമിപ്പിച്ചു.
""
 കടയിലേക്ക് ഓടുമ്പോൾ അവന്റെ മനസ്സിൽ നിറയെ പായസത്തിന്റെ മധുരം ആയിരുന്നു.എങ്കിലും ഭയം കൊണ്ട് നെഞ്ചിടിപ്പ്  കൂടി..

 നിഷ്പ്രയാസം ആ പതാക അഴിച്ചെടുത്ത്  അവൻ തിരിഞ്ഞോടി. പതാക ആവശ്യപ്പെട്ട
 കുട്ടിയെഏല്പിക്കുമ്പോൾ കൈകൾ വിറച്ചിരുന്നു.. മറ്റൊരു കുട്ടി അവന്റെ കയ്യിൽ ഒരു പേപ്പർ ഗ്ലാസ്സിൽ  പായസം കൊടുത്തുകൊണ്ട് പറഞ്ഞു. ""വേഗം ഓടിക്കോ അതാ..അവർ നിന്റെ പുറകെ വരുന്നുണ്ട്."" വ ടിയുമായി രണ്ടുപേർ  അവന്റെ പുറകിൽ  എത്തിയിരുന്നു. എവിടെയവൻ? ആ..രാ ജ്യദ്രോഹി.

പുറകെ ഓടിവരുന്ന ആളുകളുടെ എണ്ണം പെരുകി വരുന്നത് അവനറിഞ്ഞു.. ഓടിയോടി അവൻ നിലത്തു തളർന്നു വീണു.. ബോധം തെളിയുമ്പോൾ സർക്കാർശുപത്രിയിൽ..
അരക്ക് താഴെ കാലുകൾ ഉണ്ടെന്ന് പോലും അറിയാത്ത വിധം നിശ്ചലമായിരുന്നു..

അന്ന് വിവരംഅ റിഞ്ഞ് ഓടിയെത്തിയ അച്ഛനെ അവർ പൊതിരെ തല്ലി 
പോലീസിൽ ഏല്പിച്ചു.
അന്ന് മുതൽ അച്ഛൻ പോലും അറിയാതെ അച്ഛൻ 
തീവ്ര വാദിയെന്ന് മുദ്ര കുത്തപ്പെട്ടു.
പിന്നീട് നീണ്ട ജയിൽവാസം 
അച്ഛന്  പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല.
       ഇന്ത്യ സ്വതന്ത്രയായിട്ടു വർഷങ്ങൾ പിന്നിട്ടു. അതിന്റെ പ്രതീകമായി ഉയർന്നു പാറുന്ന  പുണ്യ പതാക . പക്ഷേ 
സ്വാതന്ത്യത്തിന്റെ മധുരം നുണയുന്നവർ  വളരെ കുറച്ചു പേർ മാത്രം!
ഇന്നും പട്ടിണിപ്പാവങ്ങൾക്ക് സ്വാതന്ത്ര്യം അന്യമാണ്. ഇവിടെ അധർമ വും
 അനീതിയും അരങ്ങു വാഴുകയാണ്.

അമ്മച്ചിറകിന്റെ ചുടേൽക്കാതെ  അച്ഛന്റെ തണലിലൊതുങ്ങിയ ബാല്യത്തിൽ ഒരു സ്വാതന്ത്ര്യ പ്പുലരിയിൽ അവൻ അനാഥനായി.. ഇരുപത് വർഷം ജീവിതത്തിന്റെ ഉഷ്ണക്കൊടുംകാറ്റിൽ ശ്വാസം മുട്ടി നിരങ്ങി നീങ്ങുന്നു.
  അന്തരീക്ഷം കറുത്തിരുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ ആ ടിയുലഞ്ഞു. മഴപെയ്യാൻ വെമ്പൽ കൊള്ളുന്നു. രാജു നിരങ്ങി നിരങ്ങി കടത്തിണ്ണയിലേക്ക് കയറി.
"
എടാ,, "കൊച്ചനെ..

"നിന്നെ "കുറച്ചു നേരമായി ഞാൻ തിരയുന്നു."
രാജു പുറകിലേക്ക് നോക്കിയപ്പോൾ  നേരത്തെ കണ്ട സിൽക്ക് ജുബ്ബക്കാരൻ....
"ഞാൻ നിങ്ങളുടെ  ഒരു ഉപകാരസാധനം  നിങ്ങളുടെ കൈയിൽ നിന്നും ഊർന്നുവീണത് കണ്ടു 
 "
  അതെ..കുഞ്ഞേ..
എന്റെ കൈയിൽ ഒരു ദേശീയ പതാക ഉണ്ടായിരുന്നു.. അത്.."നിനക്ക്.. കിട്ടിയോ?
‌  "ആ പതാക എന്റെ കൈയിൽ ഉണ്ട്...
രാജു പതാക അയാൾക്ക്‌ നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
"നിങ്ങൾ  ആരെയോ.. തിരയുകയാണോ?
ആ.. ങ്.. ഞാൻ തിരയുന്ന ആൾ ഈ പ്രദേശത്തെ വിടെയോ ഉണ്ട്... 
.. നാളത്തെ  സ്വാതന്ത്ര ദിനത്തിന് മുൻപായി  ഈ പതാക അയാൾക്ക് എത്തിച്ചു കൊടുക്കണം.. "
എന്താ.. അവന്റെ പേര്?..
അത്...ഞാനങ്ങു മറന്നു..
ഒരു  കത്തും ഇതിന്റെ കൂടെ 
തന്നിട്ടുണ്ട്.  
"ഏതായാലും നീ  ഇതൊന്ന് വായിച്ചു നോക്കു... "
കത്തു വായിക്കാൻ രാജു പ്രയാസപ്പെട്ടു. കഷ്ടിച്ച് അക്ഷരങ്ങൾ നുള്ളിപെറുക്കാനെ അവന് അറിയൂ.
പ്രിയ മകനെ,,,
"എനിക്കറിയാം നീ ഇപ്പോൾ 
ആക്രിക്കാരനല്ലെന്ന്... അധ്വാനിച്ചു  ജീവിക്കുമ്പോൾ ഒട്ടും  സങ്കടപ്പെടേണ്ടതില്ല....
എന്നാൽ ആരുടെ മുന്നിലും തല കുനിക്കരുത്.. ആരുടെ  മുന്നിലും കൈനീട്ടി നിൽക്കരുത്... ഈ പതാക ആത്‍മഭിമാനത്തോടെ  അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ നിന്റെ കൈകൊണ്ട്... ഉയർത്തണം.. ഇനി ഒരിക്കലും എനിക്ക് നിന്നെ കാണാൻ പറ്റുമെന്ന്  തോന്നുന്നില്ല.... 
സ്നേഹത്തോടെ....
അച്ഛൻ.
  രാജുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
  ആ പതാക നെഞ്ചോട് ചേർത്ത്  അവൻ വിതുമ്പി.., രാജു ഒരു ചെറിയ കൂട്ടായ്മ ഒത്തുകൂടിയ ക്ലബ്ബിലേക്ക് പതാകയുമായി നിരങ്ങി നീങ്ങി .  ഈ പതാക ഈ ക്ലബിന് വേണ്ടി നിങ്ങളെ ഏല്പിക്കുന്നു.അവിടെ കൂടി നിന്നവർ അത്ഭുതം കൂറി . "ഇതെവിടെ നിന്ന് കിട്ടി?" ചോദിച്ചപ്പോൾ, രാജു ചിരിച്ച് കൊണ്ട് പറഞ്ഞു, "ഈ പതാക എന്റെ ജീവിതം തന്നതാണ്."

ആ രാത്രി കടന്നു പോയപ്പോൾ, രാജു ആക്രി പെറുക്കലിന് തിരികെ പോയില്ല. പകരം, അയാൾ ഒരുവിധം ചെറിയൊരു തൊഴിലിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. ചിലപ്പൊഴുള്ള ചെറിയ തോൽവികളും നാളിതുവരെ സഹിച്ച കഷ്ടപ്പാടുകളെ കുറിച്ചുമോർത്താണ് അയാൾ അന്നുറങ്ങിയത് .
    അവന്  പ്രെസ്സിൽ ചെറിയ ഒരു ജോലി ലഭിച്ചു.. പുതിയ ജീവിതമാർഗം കണ്ടെത്തിയതിൽ.. അഭിമാനിച്ചു.. തന്റെ സന്തോഷം പങ്കു വെക്കാൻ അച്ഛനുണ്ടായിരുന്നെങ്കിൽ 
എന്നവൻ  ആശിച്ചു പോയി.

അടുത്ത വർഷം, സ്വാതന്ത്ര്യ ദിനത്തിൽ രാജു ക്ലബ്ബിൽ ആദ്യമായി പങ്കെടുക്കുന്നവനായി. അവന്റെ കൈയിൽ ഒടുവിൽ അച്ഛന്റെ തികഞ്ഞ ആഗ്രഹമായ പതാക ഉയർത്തപ്പെടാൻ ഒരുക്കം തീരുമ്പോൾ, അയാളുടെ ചുറ്റിലും ആളുകൾ നിന്നു നോക്കിയിരുന്നു. രാജു പതാക ഉയർത്തി കൊണ്ട് ഉയർന്ന സ്വരത്തിൽ പറഞ്ഞു:

"ഇന്നും എല്ലായിപ്പോഴും, ഈ രാജ്യത്തെ സ്വാതന്ത്ര്യം എല്ലാവർക്കും സമമായി എത്തേണ്ടത് ആയിരിക്കണം. എന്റെ അച്ഛൻ, എന്റെ ജീവിതം, ഇതിന്‍റെ അടിത്തറയായി തുടരുക തന്നെയാണ് എന്റെ ലക്ഷ്യം."

ചുറ്റും നിന്നിരുന്നവരിൽ ചിലർ കൈകളൊന്നുമൂക്കി ആലപിച്ചു:
"ജയ് ഹിന്ദ്!"

ആ ഈഴൂർപ്പാടലിൽ, രാജു, ആദ്യമായ് ഒരു വലിയ വിജയത്തിന്റെ മധുരം അനുഭവിച്ചു. അച്ഛന്റെ ചിന്തകൾക്കും അദ്ദേഹം നൽകിയ ആത്മാഭിമാനത്തിനും സാക്ഷിയായ ഒരു സ്വാതന്ത്ര്യ ദിനമാണ് ഇന്ന് 

അവന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു, പക്ഷേ ഈ തവണ അത് ക്ഷീണത്തിൻറെ കണ്ണീർ അല്ല; അതു അഭിമാനത്തിൻറെ തിളക്കം ആയിരുന്നു.

Comments

Popular posts from this blog

കവിത

.മാധവിക്കുട്ടിയുടെ കോലാട് വായിച്ചിട്ടുണ്ടോ നിയ് ഇല്ല അമ്മേ..വായന നിർതിയിട്ട് കാലം കൊറേ ആയി.. ഇപ്പം ഫോൺ ഉള്ളത് കൊണ്ട് എല്ലാം അതിൽ സെർച്ച്‌ ചെയ്താൽ മതിയല്ലോ.. ഇത് നീയൊന്ന് വായിക്കണം ".""പഴയ ഒരു പീഞ്ഞ പ്പെട്ടി തുറന്ന് അമ്മ കുറെ പുസ്തകങ്ങൾക്കടിയിൽ നിന്ന് മാധവിക്കുട്ടിയുടെ കഥകൾ എന്ന പുസ്തകം എടുത്തു അവൾക്ക് നേരെ നീട്ടി പുസ്തകം വാങ്ങി മേശ പ്പുറത്തു വച്ചു.. പിന്നീടാവാം എന്ന് പറഞ്ഞ് അവൾ അലസമായി അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് എപ്പോഴും നിഴലിക്കുന്ന വിഷാദ ഭാവം.. ആകെ മെലിഞ്ഞുണങ്ങിയ ദേഹം.കുഴിയിലാണ്ടുപോയെങ്കിലും ഇപ്പോഴും പ്രകാശിക്കുന്ന രണ്ട് കണ്ണുകൾ.. കഞ്ഞി പശ മുക്കാത്ത ഒരു കോട്ടൻ സാരി ദേഹത്ത് ചുളിഞ്ഞൊട്ടി കിടക്കുന്നു.. എന്നാലും ഈ പുസ്തകങ്ങൾ ഇങ്ങനെ ഒളിപ്പിച്ച് വച്ചത് എന്തിനായിരിക്കും?ഈ അമ്മ ഒരു നല്ല വായനക്കാരിയോ " അമല വിസ്മയപൂർവം അമ്മയെ നോക്കി.അജയേട്ടൻ ഇതു വരെ അങ്ങനെ യുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടേ ഇല്ല.. അല്ലെങ്കിലും അവർക്കൊക്കെ ഒന്നിനും തീരെ സമയമില്ലല്ലോ. മറ്റുള്ളവർ എഴുനേറ്റ് വരുമ്പഴേക്കും വീട്ടിലെ മിക്ക ജോലികളും അമ്മ തീർത്തുകാണും. ഏടത്തിയമ്മ ഇത് വരെ അടുക്കളയിൽ പാചകം നടക്കുന്നുണ്ടെന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല..എപ്പോ ഴാണ് അമ്മ വായിക്കാൻ സമയം കണ്ടെത്തുന്നത്? ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ കഴിയാറില്ലല്ലോ?അടുപ്പിനോടും ആ ട്ടുകല്ലി നോടും പാത്രങ്ങളോടും കലമ്പൽ കൂടി തീന്മേശയിൽ ഓരോരുത്തരുടെയും രുചിയും ഇഷ്ടവും അറിഞ്ഭക്ഷണം വിളമ്പി അല്പം നടുനിവർത്താൻ അല്പം സമയം കിട്ടുന്നത് രാത്രി ഉറങ്ങുമ്പോൾ മാത്രമാണ്.ഒരു പക്ഷെ എല്ലാവരും ഉറങ്ങിയിട്ടായിരിക്കും വായന.അന്ന് ഒരു അവധി ദിവസം വൈകുന്നേരം അമലയും അജയനും ഒരു ഫിലിമിന്‌ പോകാൻ ഒരുങ്ങി.. "അജയേട്ടാ, നമുക്കമ്മേ കൂടി വിളിക്കാം." " അതെന്തിനാ.. """സിനിമ കാണാൻ അമ്മ കൂടി വന്നോട്ടെ."എടീ. പൊട്ടത്തരം പറയാതെ ഈ വയസ്സ് കാലത്ത് അമ്മ നാമം ജപിച്ചു അവിടെയെങ്ങാൻ ഇരുന്നോട്ടെ "അല്ലെങ്കിലും അമ്മക്കതൊന്നും ഇഷ്ടല്ല." ഒരു ദിവസം അമ്മയോട് ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ. വിമല ചോദിച്ചു.. "അമ്മയ്ക്ക് ഫിലിം കാണുന്നതൊന്നും ഇഷ്ടമില്ല അല്ലെ "" "ആരു പറഞ്ഞു..എനിക്ക് സിനിമയും സർക്കസും എല്ലാം ഇഷ്ടമാ മോളെ.. പക്ഷെ.. കല്യാണം കഴിഞ്ഞതിൽപ്പിന്നെ ഒരു സിനിമ മാത്രമേ ഞാൻ കണ്ടിട്ടുള്ളു... അല്ലെങ്കിലും ഈ പ്രായത്തിലൊക്കെ.. എന്താ ഗ്രഹിക്കാനാ കുട്ടീ നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമൊക്കെ.. മനസ്സിൽ നിന്നും പിഴുതെ റിയാൻ നമുക്ക് കഴിയണം.. "അമ്മയുടെ ഈ ഉൾവലിയലാണ് എന്നെ ചൊടിപ്പിക്കുന്നത്." അവൾ യു ടുബ് സേർച്ച്‌ ചെയ്ത് ഉണ്ടാക്കിയ ABC ജ്യൂസ് ഒരു ഗ്ലാസിൽ പകർന്ന് അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.. "അയ്യോ,, അമ്മയ്ക്കു വേണ്ട, കുട്ടി കഴിച്ചോളൂ, ഉണ്ടെങ്കിൽ ഒരു ഗ്ലാസ്‌ അവൻ വന്നിട്ട് കൊടുക്കാം. "അമ്മ, കുടിക്കണം,, എനിക്കറിയാം .. എല്ലാം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയാണെന്ന്. ആരും അമ്മയോട് അമ്മയുടെ ഇഷ്ടം ചോദിക്കാറില്ലെന്ന്. അവളുടെ സ്നേഹം അമ്മയിൽ അശ്ചര്യമുണ്ടാക്കി..പുസ്തകം നിറച്ച പഴയ പെട്ടി അവൾ തുറന്നു.. പഴയ ഏതോ നിലവറ തുറന്ന പോലെ.. പഴമയുടെ ഒരു ഗന്ധം മൂക്കിൽ തുളച്ചു കയറി.. പുസ്തകങ്ങൾക്കിടയിൽ നിന്ന് ഒരു കണ്ടെടുത്തു.. അമ്മയുടെ നിധി അവൾ പുറത്തെടുത്തു.ഡയറിയിൽ അനുഭവങ്ങൾ കുറിച്ച് വച്ചിരിക്കുന്നു.ഡയറിയിൽ നിന്നും താഴെ വീണ കടലാസ് തുണ്ടുകൾ അവൾ അടുക്കിപ്പെറുക്കിയെടുത്തു.ഒറ്റ ഇരിപ്പിൽ അവൾ വായിച്ചു തുടങ്ങി. അമ്മ അടുത്ത് നിൽപുണ്ടായിരുന്നു. അവൾ അതൊന്നും അറിഞ്ഞതേയില്ല.. സോറി, അമ്മേ, സമ്മതമില്ലാതെ..അമ്മയുടെ കഥ വായിക്കാൻ തുടങ്ങുകയായിരുന്നു. "ആരും ഇത് വരെ വായിച്ചിട്ടില്ല.. എന്നെ അറിയാൻ ആരും ശ്രമിച്ചിട്ടില്ല കുഞ്ഞേ.. അവരെയൊന്നും ഞാൻ കുറ്റം പറയില്ല... അവരെ ഒളിപ്പിച്ചു വച്ചതാണെല്ലാം..അമ്മ, ഇവിടത്തെ വീട്ടുകാര്യങ്ങൾ ഞാൻ നോക്കാമല്ലോ. അമ്മക്ക് ഒരുപക്ഷേ വീണ്ടും എഴുതാൻ തുടങ്ങാമല്ലോ! ഒരിക്കൽ ദൈനംദിന തിരിച്ചറിയാനായില്ലേ, അമ്മ ഒരു കാലത്ത് എഴുത്തുകാരിയായിരുന്നുവെന്ന്!"അമ്മ, ഈ കഥകൾ എല്ലാം തന്നെ അമ്മ എഴുതിയതാണോ?""അത്.. അത്ര ഗൗരവമായി എഴുതിയവയല്ല കുട്ടീ. പിന്നെ സമയം കുറവായതിനാൽ പൂർണ്ണമാക്കാനോ നന്നാക്കാനോ കഴിഞ്ഞില്ല. ഈ പുസ്തകങ്ങൾ എഴുതിയതു ഒരിക്കലും വെറും വിനോദമല്ല; എന്റെ ജീവിതത്തിന്റെ ചില നേരുകൾ അതിൽ പടർത്തിയതാണ്."അമലയ്ക്ക് ഒരു നിശ്ചയം വന്നു. "അമ്മ, ഈ കഥകൾ പുനരായി എഴുതണം. ഇല്ലെങ്കിൽ അമ്മയുടെ സ്വപ്നങ്ങൾ എന്റെ തലമുറക്ക് നഷ്ടമാകും. ഇന്നത്തെ കാലത്ത് അമ്മയുടെ കഥകൾ ലോകം കേൾക്കേണ്ടതുണ്ട്.""എനിക്കതിനു ഇനി സമയമുണ്ടാവുമോ?" അമ്മ ചിരിച്ചു ചോദിച്ചു."സമയമുണ്ടാക്കേണ്ടത് നമ്മളാണ് അമ്മ. ഒരു വഴിക്ക് വീട്ടുകാര്യങ്ങൾ ഞാനും അജയേട്ടനും കൂടി ഏറ്റെടുത്തോളാം. അമ്മയ്ക്ക് വീണ്ടും എഴുതാൻ ശ്രമിക്കാം. അല്ലെങ്കിൽ ആ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ സ്വപ്നങ്ങളും അടഞ്ഞുപോകും."അവളുടെ ഈ വാക്കുകൾ അമ്മയുടെ ഹൃദയത്തിൽ ഇടിച്ചുകയറി. "വെറുതേ പറയുന്നത് തന്നെ കുട്ടീ. എഴുത്ത് സങ്കടവും സന്തോഷവും ഒരുപോലെ ആവശ്യപ്പെടും. ഇത്രയും വർഷങ്ങൾ കഴിഞ്ഞാൽ അതിനുള്ള കരുത്ത് എനിക്കുണ്ടാവുമോ?""അമ്മ, നമ്മളൊന്നും വൈകുന്നതായി ഞാൻ തോന്നുന്നില്ല. അമ്മയുടെ കഥകൾ മലയാളിയുടെ മനസിൽ പുതിയ പ്രചോദനമാകാൻ പ്രാപ്തമാക്കാം. ഈ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ ഓർമ്മകളും അനുഭവങ്ങളും പങ്കിടാം."അമ്മയുടെ കയ്യിൽ ഒരു പെൻ നൽകി വിമല പറഞ്ഞു, "ഇനി ഇവിടെ തുടങ്ങൂ, അമ്മ. എല്ലാം പകർന്നു തരൂ."അമ്മയുടെ കണ്ണുകളിൽ തിളക്കം വീണ്ടെടുത്തു. അടുക്കളയിൽ നിന്ന് പുസ്തകക്കുറുക്കിലേക്കുള്ള അമ്മയുടെ യാത്ര ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകുമെന്ന് വിമല മനസ്സിലാക്കി. തരിശായി കിടന്ന പാഴ് മണ്ണിൽ വേനൽ മഴയുടെ സാന്നിദധ്യം കൊണ്ടെന്നപോലെ സരസ്വതിയമ്മയുടെ ജീവിതം പച്ചപിടിപ്പിക്കാൻ അമലയെന്ന മരുമകൾക്ക് കഴിഞ്ഞു.. ഇരുളടഞ്ഞ ജീവിതഗുഹായിൽ നിന്നും പോരാട്ടത്തിന്റെ വഴികളിലൂടെ അതിജീവനത്തിന്റെ പാതയിൽ എത്തിയ ശക്തമായ സ്ത്രീ കഥാപാത്രത്തെ വരച്ചുകാട്ടിയ "ഉയിർപ്പ് "എന്ന നോവൽ എഴുതിയ എഴുത്തു കാരിയെ നമുക്കെല്ലാം പ്രിയങ്കരിയായ എം എൻ സരസ്വതിയമ്മയെ അവാർഡ് ഏറ്റുവാങ്ങുന്നതിനായി ക്ഷണിക്കുന്നു.. വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങി വന്ന അമ്മ അമലയെ വാരിപ്പുണർന്ന് കണ്ണീരൊഴുക്കി....അമ്മ സദസ്സിലേക്ക് ഇറങ്ങിവന്നത് ഒരു സ്വപ്നത്തിന്റെ യാഥാർത്ഥ്യമായിരുന്നു. അവളുടെ കണ്ണുകളിൽ തിളങ്ങുന്ന സന്തോഷം അതിശയകമായിരുന്നു. അവൾ അമലയെ ചേർത്ത് പിടിച്ചു, നിശബ്ദമായ എങ്കിലും ഹൃദയം നിറഞ്ഞ നന്ദി പറയുന്നത് പോലെ."ഇതെല്ലാം നിന്റെ കരുതലിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമാണ്, കുട്ടീ," അമ്മയുടെ നിശബ്ദമായ പരാമർശം അമലയുടെ ഉള്ളിലെ അഭിമാനത്തെയും സന്തോഷത്തെയും സജീവമാക്കി.അമല മൃദു ചിരിച്ചു. "അമ്മ, നിങ്ങളുടെ കഥകൾ മാത്രമല്ല, നിങ്ങളുടെ ജീവിതവും ഒരുപാട് പേരിന് പ്രചോദനമാണ്. ഇന്നാരംഭം മാത്രമാണ്. ഇനി അമ്മയുടെ കഥകൾ ലോകമെമ്പാടും എത്തും."വേദിയിലെ കേളി അവസാനിച്ചതിന് ശേഷം, അമ്മയുടെ പുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പി അമല തന്റെ കൈകളിൽ എടുത്തു. അമ്മയുടെ പേരിൽ പ്രതിഫലിക്കുന്ന എഴുത്തിന്റെ തിളക്കം അവളുടെ സന്തോഷത്തിന്റെ പകർപ്പായിരുന്നു. .