അവസാന  നിഴൽ
അടുക്കളയിൽ പെണ്ണുങ്ങൾ
നല്ല തിരക്കിലാണ്. അരക്കൽ.. പൊടിക്കൽ പാത്രം കഴുകൽ,, ഇങ്ങനെ ശബ്ദകോലാഹലങ്ങൾക്കിടയിൽ പെരുമഴ പോലെ ഓർമ്മകളുംപെയ്യുന്നുണ്ട്. .നേരം നല്ല പോലെവെളുത്തിട്ടുണ്ട്.
അയൽവാസികളും., ബന്ധുക്കളുമായി കുറെ സ്ത്രീകൾ കൂടിയിട്ടുണ്ട്.
ഇന്ന് ഉമ്മയുടെ മൂന്ന് ആണ്.
ദിക്കിറും ദുആയും ഉണ്ടാവും..   വെളളക്കൊ റ്റികൾ നടന്നുവരുന്നത്പോലെ പാട വരമ്പിലൂടെ നടന്നു വരുന്ന മുസ്‌ലിയാർ കുട്ടികളെ  ജനാലഴിക്കുള്ളിലൂടെ അവൾ നോക്കിക്കണ്ടു
"ഓൾക്,, ഒരു ബല്യ പെൻകുട്ടി ഇല്ല്യേ.. ആദ്യത്തെയ് ലു ള്ളെ,, ആ കുട്ടി ഇബടെല്ലേ?""
ഇതു വരെ കണ്ടു പരിചയമില്ലാത്ത  ഒരു സ്ത്രീ അമ്മായിയോട് ചോദിക്കുന്നുണ്ടായിരുന്നു.
  പകുതി ചാരിയ കതക് അമ്മായി മെല്ലെ തുറന്നു.
"അതാ,, ഓളാണ് ഓൾടെ മൂത്ത കുട്ടി.."
നദീറയെ ചൂണ്ടിക്കൊണ്ട് അമ്മായി പറഞ്ഞു.
"കഷ്ടം! അതിനിപ്പം ബാപ്പയും ഉമ്മയും ഇല്ലാണ്ടായി ന്നല്ലാതെന്ത് പറയാനാ?"ഓരോ വിധി,"
 
ആരൊക്കെയോ കൂട്ടമായി
നിലവിളിച്ചോടിവരുമ്പോലെ
കാറ്റും മഴയും ആർത്തലച്ചു വന്നു.മഴയുടെ കരച്ചിലിന്റെ കൂടെ അവളുടെ മിഴികളും നിറഞ്ഞൊഴുകി. ഇപ്പോൾ ആരും അവളുടെ കരച്ചിൽ കേൾക്കില്ല.
വെള്ളവസ്ത്രത്തിൽ മൂടി ഉമ്മ യെ നടു മുറിയിൽ നിശ്ചലമായി കിടത്തിയ പ്പോൾ ഒന്നുറക്കെ കരയാൻ അവൾ കൊതിച്ചതാണ്.
അതിനുപോലും സ്വാതന്ത്ര്യം
അവൾക്കിന്നില്ലെന്ന് അറിയാവുന്നത് കൊണ്ട് തൊണ്ടയിൽ കുരുങ്ങിയ ആ നിലവിളി പോലും അവൾ സ്വയം വിഴുങ്ങി.
ഒരു പാട് നൊമ്പരക്കഥകൾ പാടിപ്പറഞ്ഞ് മഴയും പെയ്തൊഴിഞ്ഞു .  കാറ്റിന്റെ കൈത്തലം തലോടുംപോലെ അവൾക്കു തോന്നി.രാത്രി ഒറ്റക്കൊരുമുറിയിൽകിടക്കുന്നതിന്ഒട്ടുംഭയംതോന്നിയിയിരുന്നില്ല.

"ഞാൻ "അവളുടെ ഉമ്മയാണ് ഞാൻ അതിന് സമ്മതിക്കില്ല.ഉമ്മ കരച്ചിലിനിടയിൽ കയർക്കുന്നു. "നിന്റെ മോളാണെന്നത് ശരിതന്നെ.ഞാൻ തിന്നാൻ കൊടുത്തിട്ടാ കുട്ടി കൊഴുത്തു വന്നത്. അത് നീ ഓർക്കണം. എളാപ്പയുടെ മുറുമുറുപ്പ്.
എളാപ്പയുടെ അവളോടുള്ള പെരുമാറ്റരീതി ഈയിടെ യായി ആകെ മാറിയിരുന്നു.
കഴുകൻ കണ്ണുകളിൽ നിന്നും എന്നെ ഒളിപ്പിക്കാൻ
ഉമ്മപാടുപെടുകയായിരുന്നു.
അവൾ വളരെ  കുഞ്ഞായിരുന്നകാലത്താണ്
വല്യമ്മ നിസ്കരിക്കാൻ നിസ്കാരപ്പായിൽ കയറിയ സമയം മഗ്‌രിബ് സമയം എളാപ്പയുടെ ബൈക്ക് പുറത്തുവന്നു.ഉമ്മ ആദ്യമേ എല്ലാം റെഡിയാക്കി വെച്ചിരുന്നു ചിത്രം വരച്ചു കൊണ്ടിരുന്ന എന്റെ പെൻസിലുംകടലാസുംപിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു.
എന്നെ വാരിയെടുത്ത് ഒരു കയ്യിൽ ബാഗും തൂക്കി ഓടി. എളാപ്പയുടെ ബൈക്കിൽ കയറി ഈ വീട്ടിലേക്ക്
പിന്നീടങ്ങോട്ട് എന്റെ ദുരിതവും ആരംഭിച്ചു

"ഈ കുട്ടി ഇപ്പളും ഒറങ്ങ്വാണോ?"
അമ്മായിയുടെ ചോദ്യം കേട്ട് നദീറഞെട്ടിത്തിരിഞ്ഞു നോക്കി.
"ഇന്നും കൂടി കുട്ടിക്ക് കുറേനേരം ഇങ്ങനെ കിടന്നുറങ്ങാം. നാളെ മുതൽ ഈ വീട്ടിൽ പണിക്കൊ ന്നും വേറെ ആരും ഉണ്ടാവില്ല ഇളയ കുട്ടികളെ നീ തന്നെ നോക്കണം.ഞങ്ങളൊക്കെ ഇന്ന് പോകും."

ദിക്ക്‌റും  ദുആയും (പ്രാർത്ഥന )ആരംഭിച്ചു.. ഒച്ചയും ബഹളവും അല്പം ശമിച്ചു. വലിയവർ പ്രാർത്ഥയിൽ പങ്ക് ചേർന്നപ്പോൾ കുട്ടികൾ  ഉമ്മമാരുടെ ഫോണുമായി വളരെ അച്ചടക്കമുള്ളവരായി. പ്രാർത്ഥനക്കു ശേഷം ഭക്ഷണം വിളമ്പാൻ തുടങ്ങി.
ഭക്ഷണം വിളമ്പാൻ തുടങ്ങിയപ്പോൾ വീണ്ടും ശബ്ദമുഖരിതമായി.. ഏത് സന്ദർഭമായാലും രുചിയുള്ള ഭക്ഷണം പോലെ മനുഷ്യനെ ഇളക്കുന്ന മറ്റൊന്നും ഈ ഭൂമിയിലില്ലെന്ന് തോന്നും.. ബീഫും,, ചിക്കനും,മന്തിയും.,
നെയ്‌ച്ചോറുമായി  മേശ നിറഞ്ഞു.. അവിടെ വിളമ്പ് ഇവിടെ വിളമ്പ് എന്ന് പറഞ്ഞ് ഓടിനടക്കുന്ന വരുടെ കൂട്ടത്തിൽ എളാപ്പയും ഉണ്ടായിരുന്നു.
   ""ഓളെ കൈപ്പുണ്യം പോലെ തന്നെ കറിക്കും ചോറിനൊക്കെ   നല്ല രുചിയുണ്ട്."അയല്പക്കത്തെ നബീസത്താത്ത ഉമ്മയുടെ കൈപ്പുണ്യം അയവിറക്കി..
മേശമേൽ ചീരണി (മധുരം =പായസം,,പലഹാരം എന്നിവ )വെച്ച് കൊണ്ട് മൊയ്തീൻ ക്കാ പറഞ്ഞു. നല്ല അപ്പം ണ്ട് ആരും കഴിക്കാതെ പോവരുത്.."
ഉമ്മ ഇല്ലാതെ ഒരു വിരുന്നിനും സൽക്കാരത്തിനൊന്നും അവൾ പോയിരുന്നില്ല.. ഭക്ഷണം കഴിക്കുമ്പോൾ അവൾ കഴിക്കുന്നതും നോക്കി ഉമ്മ ഇരിക്കും.  വീണ്ടും വിളമ്പി ക്കൊണ്ട് പറയും. "നല്ലോണം തിന്നണം. അല്ലങ്കിൽ ഉമ്മനപ്പോലെ തീരെ ശേഷിയില്ലാതെ കോലം കെട്ടവളാകും."ഓർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു ഒന്നും കഴിക്കാതെ അവൾ എഴുനേറ്റു കൈ കഴുകി.
ഇരമ്പി വരുന്ന കാറ്റിന്റെ അലർച്ച പോലെ അവളുടെ ഉള്ളിൽ നിന്നും ആരോ കരയുന്നതുപോലെ അവൾക്ക് തോന്നി ഓരോരുത്തരായി ഇറങ്ങിപ്പോകുന്നത് നോക്കി അവൾ ഉമ്മറത്ത് ചുമരും ചാരി നിന്നു.റൈഹാനയും റാഹിദും അവളുടെ അടുത്ത് വന്നിരുന്നു.". ഇനി നമ്മുടെ ഉമ്മ തിരിച്ചു വരൂല്ലല്ലോ ?" റൈഹാന അവളെ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു. 
എളാപ്പ കയറി വന്നു. ""എല്ലാരും പോയോ?"
രൂക്ഷഭാവത്തിൽ അയാൾ അവളോട് ചോദിച്ചു. അന്ന് രാത്രി ഒന്നുമറിയാതെ അവൾ കിടന്നുറങ്ങി.  
.   നാളെ മുതൽ സ്കൂളിൽ പോകണം രാവിലെ ചായയും ചോറും എല്ലാം ഉണ്ടാക്കണം. ചെറിയ കുട്ടികൾക്ക് ചായ മതി ഭക്ഷണം സ്കൂളിൽ ഉണ്ടാവും. എളാപ്പക്കുള്ള  ചോറും കറിയും വെക്കണം. ആദ്യമായിട്ടാണ് ഇത്രയും പണികൾ ചെയ്യേണ്ടി വന്നത്. രാവിലെ 5 മണിക്ക് തന്നെ അവൾ എഴുന്നേറ്റു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ചായയും പലഹാരങ്ങളും ചോറും കറിയും എല്ലാം ഉണ്ടാക്കി.കുട്ടികളെ വിളിച്ചുണർത്തി അവരുടെ ഡ്രസ്സും എടുത്തു കൊടുത്തു. യൂണിഫോം ഇസ്തിരി ഇടുന്നതിനിടയിൽ എളാപ്പ ചോദിച്ചു.
"നീയിപ്പം എങ്ങോട്ടാ ടീ പോണത്?നിന്റെ തള്ള മരിച്ചിട്ട്  പെരുത്ത് ദിവസംആയോ? ഇനി നീ ഞാൻ പറേണത് കേട്ട് ഇബടെ നിന്നാ മതി." അയാളുടെ ചുവന്ന കണ്ണും ഇരുണ്ട മുഖവും ഏതോ കഥയിലെ രാക്ഷസനെ  ഓർമിപ്പിച്ചു
.രാജലക്ഷ്മി മുറ്റത്ത് അവളെയും കാത്ത്  നിൽപ്പുണ്ടായിരുന്നു. "നദീ,നീ വരുന്നില്ലേ?നീ ഇന്ന് വരും എന്ന് ഞാൻ ടീച്ചറോട് പറഞ്ഞിരുന്നു.ടീച്ചർ നിന്നെ അന്വേഷിച്ചു.
ഇനി അവൾ വരത്തില്ല എന്ന് പോയി പറ.. എളാപ്പ പരിഹാസരൂപത്തിൽ പറഞ്ഞു.രാജലക്ഷ്മി വളരെ സങ്കടത്തോടെ തിരിഞ്ഞു പോകുമ്പോൾ ജനാല യ്ക്കുള്ളിലൂടെ നദീറഓരോന്നോർത്ത് കൊണ്ട് നോക്കി നിന്നു. രാജലക്ഷ്മിയും നദീറയുംഒരേപോലെ ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരായ കുട്ടികളായിരുന്നു.

വീട്ടിലെ ജോലി ഭാരം മൂലം അവൾ രാത്രിയിൽ നല്ല ഉറക്കമായിരുന്നു.  താനേതോ കാട്ടുമൃഗത്തിന്റെ പിടിയിൽ അകപ്പെട്ടതായി സ്വപ്നം കണ്ട് അവൾ ഞെട്ടിയുണർന്നു .  തന്റെ അരികിൽ ഒരു ഭീമാകാരമായ വസ്തുവീണു കിടക്കും പോലെ  അവൾക്കു തോന്നി. അവളുടെ ശരീരത്തിൽ എന്തോ ഇഴഞ്ഞു നീങ്ങുമ്പോലെ അനക്കം അവൾ തിരിച്ചറിഞ്ഞു.. പെട്ടെന്ന് ബഹളമുണ്ടാക്കി.

ഒരാൾ പുറത്തേക്ക് ഓടിപ്പോകുന്നത് അവൾ കണ്ടു.
  അവളുടെ അലർച്ചയിൽ
കുട്ടികൾ ഞെട്ടിയുണർന്നു.
സ്വപ്നം കണ്ടതാണെന്ന് പറഞ്ഞു അവരെ അശ്വസിപ്പിച്ചു.. കുഞ്ഞുങ്ങൾ ഉറങ്ങിയപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.. വാതിൽ കൊളുത്തിടാൻ ഏറെ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.. ഉറങ്ങാതെ നേരം പുലരുന്നത് വരെ ഇരുന്നു.. രാവിലെ കുട്ടികൾ ഉണർന്നിട്ടുണ്ടായിരുന്നില്ല.
അവൾ അടുക്കളയിൽ ഉപ്പ് മാവ് ഉണ്ടാക്കാൻ ഒരുങ്ങുന്നതിനിടയിൽ
എളാപ്പ ഒരു ബീടി ചുണ്ടിൽ തിരുകിക്കൊണ്ട് അരികിൽ വന്നിരുന്നു. ബീഡി  കയ്യിലെടുത് പുക അവളുടെ മുഖത്തേക്ക് ഊതിക്കൊണ്ട്
പറഞ്ഞു. നെനക്ക് ഞാൻ കാണിച്ചു തരാമെഡി...  ഞാൻ  നാലു നേരവും തീറ്റ തരണത് വെറുതെയാണെന്ന് വിചാരിച്ചോ? ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് നല്ലത്.
ദേഷ്യം ഇരച്ചു കയറിയെങ്കിലും
അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.
റാഹിദ് മോന് ടൂത് ബ്രെഷ് എടുത്ത് കൊടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു.. "നമ്മടെ ഉമ്മ എന്തിനാ വേഗം മരിച്ചുപോയത്.. ഞാനിനി ഉമ്മച്ചിനോട് മിണ്ടൂല. മരിച്ചു പോകുമ്പം നമ്മളോട് പറയാതല്ലേ പോയത്.? "
  അത് സാരല്ല്യ. മോൻ വേഗം മദ്രസയിൽ പോകാൻ നോക്ക്. അല്ലെങ്കിൽ ഉസ്താദ് വാക്ക് പറയും. അവന്റെ മുന്നിൽ വെഷമം പ്രകടിപ്പിക്കാതെ അവൾ പറഞ്ഞു.
"" ഉമ്മക്ക് പനി യായപ്പം  ഉമ്മ മരിച്ചു പോവോന്ന് ഞാൻ ചോദിച്ചപ്പം പറഞ്ഞത് ഇത്താത്താനെ കെട്ടിച്ചിട്ട്    ഞാനും വല്യ ആളൊക്കെ ആയിട്ടേ ഉമ്മ മരിക്കുള്ളു. എന്നായ്ന ല്ലോ. "   നീ വേഗം ചായകുടിച് പോകാൻ നോക്കടാ..
ചൂടുള്ള ചായ ആറ്റിതണുപ്പിക്കുന്നതിനിടയിൽ  അവൾ പറഞ്ഞു.
അന്ന് വൈകുന്നേരം രാജി
അവളുടെ നോട്ട് ബുക്കുമായിവന്നു.. ബുക്ക്‌ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. "നോട്ട് പകർത്തി എഴുതി പഠിക്കാൻ ടീച്ചർ പറഞ്ഞു.എക്സാം ആവുമ്പോൾ സ്കൂളിൽ വന്നാൽ മതി എന്നും പറഞ്ഞു.. നീ നല്ലോണം പഠിച്ചോളൂ.. "  അവർ കുറച്ചു സമയം സ്കൂളിലെ വിശേഷങ്ങൾ പങ്കുവെച്ചു.. പെട്ടെന്ന് ഒരു പകപ്പോടെ അവളെഴുന്നേറ്റു.."ഞാൻ പോവാ.. നിന്റെ എളാപ്പ വരാറായി.. ഇനി അത് മതിയാവും ആ രാക്ഷസന്
നിന്റെ മേക്കിട്ടു കേറാൻ "
"ആ ങ്.. ഒരു കാര്യം മറന്നു. ആ നോട്ട് ബുക്കിൽ മിസ്സിന്റെ നമ്പർ  ഉണ്ട്. എന്താവശ്യം ഉണ്ടായിലും ടീച്ചറെ വിളിക്കാൻ പറഞ്ഞു.
   ഓരോ രാത്രി യും ഭീകരമായിരുന്നു.. ഏ ത് നിമിഷവും അത് സംഭവിച്ചേക്കാം.. ഒരു ഇരയെ കാത്തു കി ടക്കുന്ന  വേ ട്ടമൃഗത്തിന്റെ  അലർച്ച അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..
    സ്വയം രക്ഷക്കുള്ള മാർഗം ആലോചിച്ച് കൊണ്ട് ഓരോ രാവും ഉറക്കമിളച്ചു.പ്രാർത്ഥനയും
ഖുർആൻ പാരായണവുമായി അവൾ
നാളുകൾ നീക്കി.
   ഒടുവിൽ
ഒരു രാത്രി എളാപ്പവന്നപ്പോൾ അയാളുടെ  കൂടെ കൂട്ടുകാരും ഉണ്ടായിരുന്നു.. അയാൾ മദ്യക്കുപ്പിയുമായി അകത്തേക്ക് കയറി വന്നു
  പെണ്ണെ.. ഗ്ലാസും വെള്ളവുമെടുത്തു വേഗം വാടി.. അവൾ ഉറങ്ങിയ മട്ടിൽ കിടന്നു.. വാതിൽ കുറ്റി യിട്ടിരുന്നു.. അയാൾ അലറിക്കൊണ്ട് കതകിന് ആഞ്ഞു ചവിട്ടി.
അവൾ ഒരു ഭ്രാന്തിയെ പോലെ  വെട്ടുകത്തിയുമായി അലറിക്കൊണ്ടു പുറത്തേക്ക് ചാടി.. അയാളുടെ കൂടെ വന്നവർ ഭയപ്പെട്ടിറങ്ങിയോടി..
അയാൾ അവളെ ചവിട്ടാൻ വേണ്ടി കാലുയർത്തി അ പ്പോൾ കുഞ്ഞനിയത്തി അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു.  താത്ത ഓടിക്കോ.. എ ന്നവൾ ഉറക്കെ കരഞ്ഞു പറയുന്നുണ്ടായിരുന്നു. 
  ഏതോ ഒരു ശക്തി അവളെ ആഞ്ഞു പുൽകിയ പോലെ . അവൾ മുന്നോട്ട് കുതിച്ചു.. ആ കുതിപ്പിൽ അവൾ രാജലക്ഷ്മിയുടെ വീട്ടുമുറ്റത്തെത്തിഇടറി വീണു ..കിതച്ചു കൊണ്ട് അവൾ കതക് മുട്ടി വിളിച്ചു. ""എന്റീശ്വരാ.. ഈ പാതിരാത്രീല്.. എന്താ കുട്ട്യേ പറ്റിയത് "അവൾ അകത്തു കയറി.. കതകടച്ചപ്പോൾ.. അവൾ ഉണ്ടായ സംഭവം വിവരിച്ചു..
  രാജിയുടെ അടുത്ത് കിടന്നു കണ്ണീരൊഴുക്കി.. രാജി അവളെ തലോടി അശ്വസിപ്പിച്ചു.. സുരക്ഷിതമായ ഒരിടം കണ്ടെത്തിയ പോലെ നേരിയ ആശ്വാസത്തിൽ അവളുറങ്ങി..
   രാവിലെ രാജി സ്കൂളിൽ പോകാനിറങ്ങി. "നീ "എന്റെ കൂടെ സ്കൂളിൽ വരുന്നുണ്ടോ.?"
വേണ്ട,, ആ മനുഷ്യൻ വഴിയിൽ വന്നു നിൽപുണ്ടാവും.. കുട്ടി പോവണ്ട. "
അവളുടെ ചോദ്യം കേട്ട് അമ്മയാണ് മറുപടി പറഞ്ഞത്.
    ദേവയാനി ടീച്ചർ രാജിയുടെ അമ്മ യുടെ ഫോണിൽ വിളിച്ചു നദീറ യോട് കാര്യങ്ങൾ വിശദമായി മനസിലാക്കി.
അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.
അതിനിടെ ഉപ്പയുടെ വീടന്വേഷിച്ചു പോകാനുള്ള തീരുമാനമെടുത്തു.." നീ പോകുന്നതിൽ ഞാൻ തടസ്സം നില്കുന്നില്ല.. ഒരു പക്ഷെ  ഈ യാത്ര കുട്ടിയുടെ നന്മക്ക് വേണ്ടിയാവാം.. അവർ അവളുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു.
കുറച്ചു രൂപ അവൾക് നൽകി ക്കൊണ്ട് പറഞ്ഞു.. നല്ലതേ വരൂ. ഇറങ്ങുന്ന സമയത്താണ് അമ്മയുടെ ഫോൺ റിങ് ചെയ്തത്. ദേവയാനി ടീച്ചർ വീണ്ടും വിളിക്കുന്നു.."നദീറ  മോള് നില്ക്കു.. ടീച്ചർ എന്താണ് പറയുന്നത് എന്നറിഞ്ഞിട്ടു പോകാം."
മറുവശത്ത് ദേവയാനി ടീച്ചർ
"" കുട്ടിയുടെ ഉപ്പയെ കുറിച്ച് ഞാനന്വേഷിച്ചു.. അയാൾ വിദേശത്ത്  നിന്നും തിരിച്ചു വന്നത് മുതൽ മാനസിക നില തെറ്റിയ നിലയിലാണെന്ന് കേട്ടു.. ഉപ്പയുടെ ഉമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല."
"കുട്ടി.. അവിടേക്ക് പോകേണ്ട.. അവിടെ ആരുമില്ലെന്നാണ് ടീച്ചർ പറഞ്ഞത്..
""എന്നാലും, എനിക്ക് പോകണം.. എനിക്ക് എന്റെ ഉമ്മയെ (ഖബർ ) സന്ദർശിക്കണം. ചേച്ചി എന്നെ തടയരുത്."
അവൾ നട്ടുച്ചയുടെ ചൂടിൽ ഉമ്മയുടെ ഖബറിന്റെ മുന്നിൽ ചെന്നെത്തി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ പ്രാർത്ഥനാ മന്ത്രങ്ങൾ ഉച്ച രിക്കാൻ ആവാതെ വിറച്ചു.
നട്ടുച്ച നേരം പള്ളിക്കാട്ടിൽ ഒറ്റയ്ക്ക് ഭയം കൊണ്ട് ദേഹം വിറക്കാൻ തുടങ്ങി..
പെട്ടെന്ന് പിന്നിൽ നിന്നും ഒരു അട്ടഹാസം.. ഒരുനീണ്ട താടിയും  മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച ഒരാൾ  അവളുടെ അരികിൽ വന്ന് എന്തോ പറഞ്ഞു. അയാളുടെ കറ പിടിച്ച പല്ലുകൾ കാട്ടി അവളെ നോക്കിചിരിച്ചെങ്കിലും പിന്നീട് മാറത്തടിച്ചു ഉറക്കെ നിലവിളിക്കാൻതുടങ്ങി.
അവളിൽ ഉറഞ്ഞു കൂടിയ ഭയം ഒന്നുകൂടി ഇരട്ടിച്ചു.. കണ്ണിൽ ഇരുട്ടുപടർന്നു..

ബോധം  തെളിയുമ്പോൾ
ശക്തമായ കാറ്റ്. മര ച്ചില്ലകൾ ഒടിഞ്ഞു വീഴുന്ന ശബ്ദം.. ആരോ അവൾക്കു നേരെ പാഞ്ഞടുക്കുന്നു. അവൾ ശ്രദ്ധിച്ചു നോക്കി.
ഒരു സിംഹം ധംഷ്ട്ര നീട്ടി രക്തം വലിച്ചൂറ്റാൻ വരുന്നത് പോലെ അയാൾ ഈ പള്ളിപ്പറമ്പിലും എത്തിയിരിക്കുന്നു.. കൊടും കാട്ടിലൂടെ ഓടാൻ കഴിയാതെ അവൾ ഒരു നിമിഷം പകച്ചു നിന്നു..
ഒരലർച്ച..പിന്നിൽ ആരുടെയോ ശക്തമായ പ്രഹരത്തിൽ ആ ദുഷ്ട മൃഗം നിലതെറ്റി വീണിരിക്കുന്നു.
ഒരു പോലീസ് ജീപ്പ് പള്ളിയുടെ മുറ്റത്ത് വന്നു നിന്നു. പള്ളിക്കകത്തു നിന്നും ഉസ്താദ് ഇറങ്ങി വന്നു..
"എന്താ? ഈ പള്ളിപ്പറമ്പിൽ നിങ്ങളാരെയാണ് അന്വേഷിക്കുന്നത്?"
"ലഹരിക്കും കഞ്ചാവിനും അടിമയായ നീചനായ ഒരുത്തൻ ഈ പള്ളിവളപ്പിൽ ഒളിച്ചിരിപ്പുണ്ട്. അവനെ പിടികൂടാൻ വന്നതാണ് ഞങ്ങൾ."
അത് കേട്ടപ്പോൾ ഭ്രാന്തൻ
അട്ടഹസത്തോടെ എന്തോ വിളിച്ചു പറഞ്ഞു.. ആ ഭാഗത്തേക്ക്‌ പോലീസുകാരും ഉസ്താദും
നടന്നടുത്തു..
അപ്പോഴേക്കും മറ്റൊരു വാഹനത്തിൽ  ദേവയാനി ടീച്ചറും സ്കൂളിലെ ഹെഡ്മാസ്റ്റർ ഗോപാൽ സാറും  രാജലക്ഷ്മിയുടെ അമ്മയും വന്നു.. അവർ പോലീസിന്റെ സമ്മതത്തോടെ നദീറയെ വാഹനത്തിൽ കയറ്റി. അവർ പോകുന്നതും നോക്കി വിഷാദം കലർന്ന ചിരിയോടെ ഭ്രാന്തൻ കൈവീശി.





---

  

Comments

Popular posts from this blog

കവിത

.മാധവിക്കുട്ടിയുടെ കോലാട് വായിച്ചിട്ടുണ്ടോ നിയ് ഇല്ല അമ്മേ..വായന നിർതിയിട്ട് കാലം കൊറേ ആയി.. ഇപ്പം ഫോൺ ഉള്ളത് കൊണ്ട് എല്ലാം അതിൽ സെർച്ച്‌ ചെയ്താൽ മതിയല്ലോ.. ഇത് നീയൊന്ന് വായിക്കണം ".""പഴയ ഒരു പീഞ്ഞ പ്പെട്ടി തുറന്ന് അമ്മ കുറെ പുസ്തകങ്ങൾക്കടിയിൽ നിന്ന് മാധവിക്കുട്ടിയുടെ കഥകൾ എന്ന പുസ്തകം എടുത്തു അവൾക്ക് നേരെ നീട്ടി പുസ്തകം വാങ്ങി മേശ പ്പുറത്തു വച്ചു.. പിന്നീടാവാം എന്ന് പറഞ്ഞ് അവൾ അലസമായി അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് എപ്പോഴും നിഴലിക്കുന്ന വിഷാദ ഭാവം.. ആകെ മെലിഞ്ഞുണങ്ങിയ ദേഹം.കുഴിയിലാണ്ടുപോയെങ്കിലും ഇപ്പോഴും പ്രകാശിക്കുന്ന രണ്ട് കണ്ണുകൾ.. കഞ്ഞി പശ മുക്കാത്ത ഒരു കോട്ടൻ സാരി ദേഹത്ത് ചുളിഞ്ഞൊട്ടി കിടക്കുന്നു.. എന്നാലും ഈ പുസ്തകങ്ങൾ ഇങ്ങനെ ഒളിപ്പിച്ച് വച്ചത് എന്തിനായിരിക്കും?ഈ അമ്മ ഒരു നല്ല വായനക്കാരിയോ " അമല വിസ്മയപൂർവം അമ്മയെ നോക്കി.അജയേട്ടൻ ഇതു വരെ അങ്ങനെ യുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടേ ഇല്ല.. അല്ലെങ്കിലും അവർക്കൊക്കെ ഒന്നിനും തീരെ സമയമില്ലല്ലോ. മറ്റുള്ളവർ എഴുനേറ്റ് വരുമ്പഴേക്കും വീട്ടിലെ മിക്ക ജോലികളും അമ്മ തീർത്തുകാണും. ഏടത്തിയമ്മ ഇത് വരെ അടുക്കളയിൽ പാചകം നടക്കുന്നുണ്ടെന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല..എപ്പോ ഴാണ് അമ്മ വായിക്കാൻ സമയം കണ്ടെത്തുന്നത്? ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ കഴിയാറില്ലല്ലോ?അടുപ്പിനോടും ആ ട്ടുകല്ലി നോടും പാത്രങ്ങളോടും കലമ്പൽ കൂടി തീന്മേശയിൽ ഓരോരുത്തരുടെയും രുചിയും ഇഷ്ടവും അറിഞ്ഭക്ഷണം വിളമ്പി അല്പം നടുനിവർത്താൻ അല്പം സമയം കിട്ടുന്നത് രാത്രി ഉറങ്ങുമ്പോൾ മാത്രമാണ്.ഒരു പക്ഷെ എല്ലാവരും ഉറങ്ങിയിട്ടായിരിക്കും വായന.അന്ന് ഒരു അവധി ദിവസം വൈകുന്നേരം അമലയും അജയനും ഒരു ഫിലിമിന്‌ പോകാൻ ഒരുങ്ങി.. "അജയേട്ടാ, നമുക്കമ്മേ കൂടി വിളിക്കാം." " അതെന്തിനാ.. """സിനിമ കാണാൻ അമ്മ കൂടി വന്നോട്ടെ."എടീ. പൊട്ടത്തരം പറയാതെ ഈ വയസ്സ് കാലത്ത് അമ്മ നാമം ജപിച്ചു അവിടെയെങ്ങാൻ ഇരുന്നോട്ടെ "അല്ലെങ്കിലും അമ്മക്കതൊന്നും ഇഷ്ടല്ല." ഒരു ദിവസം അമ്മയോട് ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ. വിമല ചോദിച്ചു.. "അമ്മയ്ക്ക് ഫിലിം കാണുന്നതൊന്നും ഇഷ്ടമില്ല അല്ലെ "" "ആരു പറഞ്ഞു..എനിക്ക് സിനിമയും സർക്കസും എല്ലാം ഇഷ്ടമാ മോളെ.. പക്ഷെ.. കല്യാണം കഴിഞ്ഞതിൽപ്പിന്നെ ഒരു സിനിമ മാത്രമേ ഞാൻ കണ്ടിട്ടുള്ളു... അല്ലെങ്കിലും ഈ പ്രായത്തിലൊക്കെ.. എന്താ ഗ്രഹിക്കാനാ കുട്ടീ നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമൊക്കെ.. മനസ്സിൽ നിന്നും പിഴുതെ റിയാൻ നമുക്ക് കഴിയണം.. "അമ്മയുടെ ഈ ഉൾവലിയലാണ് എന്നെ ചൊടിപ്പിക്കുന്നത്." അവൾ യു ടുബ് സേർച്ച്‌ ചെയ്ത് ഉണ്ടാക്കിയ ABC ജ്യൂസ് ഒരു ഗ്ലാസിൽ പകർന്ന് അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.. "അയ്യോ,, അമ്മയ്ക്കു വേണ്ട, കുട്ടി കഴിച്ചോളൂ, ഉണ്ടെങ്കിൽ ഒരു ഗ്ലാസ്‌ അവൻ വന്നിട്ട് കൊടുക്കാം. "അമ്മ, കുടിക്കണം,, എനിക്കറിയാം .. എല്ലാം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയാണെന്ന്. ആരും അമ്മയോട് അമ്മയുടെ ഇഷ്ടം ചോദിക്കാറില്ലെന്ന്. അവളുടെ സ്നേഹം അമ്മയിൽ അശ്ചര്യമുണ്ടാക്കി..പുസ്തകം നിറച്ച പഴയ പെട്ടി അവൾ തുറന്നു.. പഴയ ഏതോ നിലവറ തുറന്ന പോലെ.. പഴമയുടെ ഒരു ഗന്ധം മൂക്കിൽ തുളച്ചു കയറി.. പുസ്തകങ്ങൾക്കിടയിൽ നിന്ന് ഒരു കണ്ടെടുത്തു.. അമ്മയുടെ നിധി അവൾ പുറത്തെടുത്തു.ഡയറിയിൽ അനുഭവങ്ങൾ കുറിച്ച് വച്ചിരിക്കുന്നു.ഡയറിയിൽ നിന്നും താഴെ വീണ കടലാസ് തുണ്ടുകൾ അവൾ അടുക്കിപ്പെറുക്കിയെടുത്തു.ഒറ്റ ഇരിപ്പിൽ അവൾ വായിച്ചു തുടങ്ങി. അമ്മ അടുത്ത് നിൽപുണ്ടായിരുന്നു. അവൾ അതൊന്നും അറിഞ്ഞതേയില്ല.. സോറി, അമ്മേ, സമ്മതമില്ലാതെ..അമ്മയുടെ കഥ വായിക്കാൻ തുടങ്ങുകയായിരുന്നു. "ആരും ഇത് വരെ വായിച്ചിട്ടില്ല.. എന്നെ അറിയാൻ ആരും ശ്രമിച്ചിട്ടില്ല കുഞ്ഞേ.. അവരെയൊന്നും ഞാൻ കുറ്റം പറയില്ല... അവരെ ഒളിപ്പിച്ചു വച്ചതാണെല്ലാം..അമ്മ, ഇവിടത്തെ വീട്ടുകാര്യങ്ങൾ ഞാൻ നോക്കാമല്ലോ. അമ്മക്ക് ഒരുപക്ഷേ വീണ്ടും എഴുതാൻ തുടങ്ങാമല്ലോ! ഒരിക്കൽ ദൈനംദിന തിരിച്ചറിയാനായില്ലേ, അമ്മ ഒരു കാലത്ത് എഴുത്തുകാരിയായിരുന്നുവെന്ന്!"അമ്മ, ഈ കഥകൾ എല്ലാം തന്നെ അമ്മ എഴുതിയതാണോ?""അത്.. അത്ര ഗൗരവമായി എഴുതിയവയല്ല കുട്ടീ. പിന്നെ സമയം കുറവായതിനാൽ പൂർണ്ണമാക്കാനോ നന്നാക്കാനോ കഴിഞ്ഞില്ല. ഈ പുസ്തകങ്ങൾ എഴുതിയതു ഒരിക്കലും വെറും വിനോദമല്ല; എന്റെ ജീവിതത്തിന്റെ ചില നേരുകൾ അതിൽ പടർത്തിയതാണ്."അമലയ്ക്ക് ഒരു നിശ്ചയം വന്നു. "അമ്മ, ഈ കഥകൾ പുനരായി എഴുതണം. ഇല്ലെങ്കിൽ അമ്മയുടെ സ്വപ്നങ്ങൾ എന്റെ തലമുറക്ക് നഷ്ടമാകും. ഇന്നത്തെ കാലത്ത് അമ്മയുടെ കഥകൾ ലോകം കേൾക്കേണ്ടതുണ്ട്.""എനിക്കതിനു ഇനി സമയമുണ്ടാവുമോ?" അമ്മ ചിരിച്ചു ചോദിച്ചു."സമയമുണ്ടാക്കേണ്ടത് നമ്മളാണ് അമ്മ. ഒരു വഴിക്ക് വീട്ടുകാര്യങ്ങൾ ഞാനും അജയേട്ടനും കൂടി ഏറ്റെടുത്തോളാം. അമ്മയ്ക്ക് വീണ്ടും എഴുതാൻ ശ്രമിക്കാം. അല്ലെങ്കിൽ ആ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ സ്വപ്നങ്ങളും അടഞ്ഞുപോകും."അവളുടെ ഈ വാക്കുകൾ അമ്മയുടെ ഹൃദയത്തിൽ ഇടിച്ചുകയറി. "വെറുതേ പറയുന്നത് തന്നെ കുട്ടീ. എഴുത്ത് സങ്കടവും സന്തോഷവും ഒരുപോലെ ആവശ്യപ്പെടും. ഇത്രയും വർഷങ്ങൾ കഴിഞ്ഞാൽ അതിനുള്ള കരുത്ത് എനിക്കുണ്ടാവുമോ?""അമ്മ, നമ്മളൊന്നും വൈകുന്നതായി ഞാൻ തോന്നുന്നില്ല. അമ്മയുടെ കഥകൾ മലയാളിയുടെ മനസിൽ പുതിയ പ്രചോദനമാകാൻ പ്രാപ്തമാക്കാം. ഈ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ ഓർമ്മകളും അനുഭവങ്ങളും പങ്കിടാം."അമ്മയുടെ കയ്യിൽ ഒരു പെൻ നൽകി വിമല പറഞ്ഞു, "ഇനി ഇവിടെ തുടങ്ങൂ, അമ്മ. എല്ലാം പകർന്നു തരൂ."അമ്മയുടെ കണ്ണുകളിൽ തിളക്കം വീണ്ടെടുത്തു. അടുക്കളയിൽ നിന്ന് പുസ്തകക്കുറുക്കിലേക്കുള്ള അമ്മയുടെ യാത്ര ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകുമെന്ന് വിമല മനസ്സിലാക്കി. തരിശായി കിടന്ന പാഴ് മണ്ണിൽ വേനൽ മഴയുടെ സാന്നിദധ്യം കൊണ്ടെന്നപോലെ സരസ്വതിയമ്മയുടെ ജീവിതം പച്ചപിടിപ്പിക്കാൻ അമലയെന്ന മരുമകൾക്ക് കഴിഞ്ഞു.. ഇരുളടഞ്ഞ ജീവിതഗുഹായിൽ നിന്നും പോരാട്ടത്തിന്റെ വഴികളിലൂടെ അതിജീവനത്തിന്റെ പാതയിൽ എത്തിയ ശക്തമായ സ്ത്രീ കഥാപാത്രത്തെ വരച്ചുകാട്ടിയ "ഉയിർപ്പ് "എന്ന നോവൽ എഴുതിയ എഴുത്തു കാരിയെ നമുക്കെല്ലാം പ്രിയങ്കരിയായ എം എൻ സരസ്വതിയമ്മയെ അവാർഡ് ഏറ്റുവാങ്ങുന്നതിനായി ക്ഷണിക്കുന്നു.. വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങി വന്ന അമ്മ അമലയെ വാരിപ്പുണർന്ന് കണ്ണീരൊഴുക്കി....അമ്മ സദസ്സിലേക്ക് ഇറങ്ങിവന്നത് ഒരു സ്വപ്നത്തിന്റെ യാഥാർത്ഥ്യമായിരുന്നു. അവളുടെ കണ്ണുകളിൽ തിളങ്ങുന്ന സന്തോഷം അതിശയകമായിരുന്നു. അവൾ അമലയെ ചേർത്ത് പിടിച്ചു, നിശബ്ദമായ എങ്കിലും ഹൃദയം നിറഞ്ഞ നന്ദി പറയുന്നത് പോലെ."ഇതെല്ലാം നിന്റെ കരുതലിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമാണ്, കുട്ടീ," അമ്മയുടെ നിശബ്ദമായ പരാമർശം അമലയുടെ ഉള്ളിലെ അഭിമാനത്തെയും സന്തോഷത്തെയും സജീവമാക്കി.അമല മൃദു ചിരിച്ചു. "അമ്മ, നിങ്ങളുടെ കഥകൾ മാത്രമല്ല, നിങ്ങളുടെ ജീവിതവും ഒരുപാട് പേരിന് പ്രചോദനമാണ്. ഇന്നാരംഭം മാത്രമാണ്. ഇനി അമ്മയുടെ കഥകൾ ലോകമെമ്പാടും എത്തും."വേദിയിലെ കേളി അവസാനിച്ചതിന് ശേഷം, അമ്മയുടെ പുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പി അമല തന്റെ കൈകളിൽ എടുത്തു. അമ്മയുടെ പേരിൽ പ്രതിഫലിക്കുന്ന എഴുത്തിന്റെ തിളക്കം അവളുടെ സന്തോഷത്തിന്റെ പകർപ്പായിരുന്നു. .