വായനശാല  .. കഥ_---------------------***-----------=കുഞ്ഞാമി കട്ടയാട്ട് വീണ്ടും മുതിർനൂരിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചതല്ല.. ഇന്നലെ രാമേട്ടൻഫോണിലൂടെ ക്ഷണിച്ചപ്പോൾവരാതിരിക്കാൻ കഴിഞ്ഞില്ല.വായന ശാലയുടെ 32ആം വാർഷികത്തിന് എന്തായാലും പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ പഴയ ഓർമ്മകൾ ചിറക് കുടഞ്ഞു. വർഷങ്ങൾക്കു മുൻപേ ഈ പ്രദേശം എന്റെയും സ്വന്തമായിരുന്നല്ലോ..മുതിരാനൂർ എന്നഗ്രാമത്തിൽ കഴിയുന്ന വർ ക്ക് അവരുടെ വൈകുന്നേരം രസകരമാക്കാൻ ഒരിടം ഹൈദ്രുവിന്റെ ചായക്കടയായിരുന്നു.   ചൂടുള്ള ചായയും.രുചികരമായ പലഹാരങ്ങളുമായി ഹൈദ്രു ഇടം സൃഷ്ടിച്ച്ചിരുന്നെങ്കിൽ ചായക്കടയുടെ തെക്കു ഭാഗത്ത്‌ പ്രവർത്തിച്ചിരുന്ന സൂര്യോദയം വായന ശാല മനസിനുള്ളതണുപ്പായിരുന്നു.   നീലച്ചായം തേച്ച ചുമരിൽ "സൂര്യോദയം വായനശാല" എന്ന ബോർഡിൽ ഉദിച്ചുയരുന്ന സൂര്യന്റെ പടവും ഏതൊരാളെയും ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു. മുറ്റത്ത് പൂക്കൾ വിടർത്തി നിൽക്കുന്ന ഒരുചെമ്പരത്തി. തൂത്ത് വൃത്തിയാക്കിയ മുറ്റം വിശാലമായ മുറിയിൽ രണ്ടുമൂന്നുചില്ലലമാരകളിൽ തരംതിരിച്ച് പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു.രണ്ടോ മൂന്നോ കസേരകളും ഒരു ബെഞ്ചും മാത്രമാണ് ഇരിപ്പിടം എങ്കിലും വരുന്നവരെ ആകർഷിക്കാൻ അറിവിന്റെ ഭണ്ഡാരമായ പുസ്തകഷെൽഫ് തന്നെ മതിയായിരുന്നു. ഒരുനാൾ ചായക്കടയിലെ തിരക്കിലും ഏകാകിയായി എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു ഞാൻ.""ഇവിടെ :അടുത്തെങ്ങാണ്ടാണോ, വീട്. "ങ് ആ... ബസ്റ്റോപ്പിനടുത്താ.""രാമേട്ടന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുമുണർത്തി. "ഹോസ്പിറ്റലിൽ ഞാൻ  നിങ്ങളെ കാണാറുണ്ട്.. അവിടെ അകൗണ്ടന്റ് ആണല്ലേ.""അതെ " എന്ന് ഞാൻ തലകുലുക്കി.."എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ  മടിക്കണ്ട ട്ടോ""വളരെ സ്നേഹത്തോടെ യുള്ള അയാളുടെപെരുമാറ്റവും സൗമ്യതയും  എന്നെ ഏറെ ആകർഷിച്ചു.  ആ  കാലത്ത്ഞാൻ  അവിടെയുള്ള  ഒരു ചെറിയ പ്രൈവെറ്റ് ഹോസ്പിറ്റലിൽ അക്കൗണ്ട് ആയി വർക്ക്‌ ചെയ്യുകയായിരുന്നു.  വായനശാലയിൽ  മെമ്പർ ഷിപ്എടുത്തതിനു ശേഷമാണ് ഞാൻ രാമേട്ടനുമായി കൂടുതൽ അടുക്കുന്നത്.   .അയാളുടെസ്നേഹംമറ്റുപലർക്കുമെന്നപോലെ  എന്റെ ജീവിതത്തിലും  തണൽ  വിരിച്ചു.ഒരു നേതാവിന്റെ  ഉത്സാഹവും അതേ സമയം  സൗമ്യമായ  പെരുമാറ്റവും ഉള്ള രാമുവേട്ടനെ  ഏതൊരാളും ഇഷ്ടപ്പെടും   അങ്ങനെ ചായക്കടയും  ലൈബ്രറിയും എന്റെ ജീവിതത്തിന്റെ യും  ഒരു ഭാഗമായി.മാറി.. പുസ്തകങ്ങൾ മറിച്ചു നോക്കുന്നതിനിടയിലാണ്  വരാന്തയിൽ ഇരിക്കുന്ന ആ പെൺകുട്ടി  എന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഏകദേശം 8വയസ്സ് പ്രായം വരും.. പ ഴകി നരച്ചതാണെ ങ്കിലും വൃത്തിയുള്ള പാവാടയും ബ്ലൗസുമാണ് വേഷം.. പാറി പറക്കുന്ന മുടി പുറകിലോട്ട് ഒതുക്കിക്കൊണ്ട് വായനയിൽ മുഴുകിയിരിക്കുംപോലെ.സന്ധ്യ കഴിഞ്ഞിട്ടും ലൈബ്രറിയുടെവരാന്തയിലിരിക്കുന്നഅവളെതെല്ലുകൗതുകത്തോടെ നോക്കി ഞാൻ രാമുവേട്ടനോട് ചോദിച്ചു. ""ഏതാണീ കുട്ടി.?സംസാരം ശ്രദ്ധിച്ചിട്ടെന്ന പോലെ   അവൾ എന്നെ തലയുയർത്തിഒന്ന് നോക്കി.ങ് "" അവളോ?....അതാണ്.. കൊച്ചു കാന്താരി "-അവളുടെ അബ്ബയെകാത്തിരിക്കുകയാണ്. അയാൾ വന്നിട്ടില്ല. അബ്ബ വരുമ്പോൾ അവൾ പൊയ്ക്കൊള്ളും.അതുവരെ    അവളുടെ വീടും സ്കൂളും ഒക്കെ ഈ വായനശാലയാണ്.""  വിഷാദം തളം കെട്ടിയ  വലിയ  കണ്ണുകൾ.പാ റി പ്പറക്കുന്ന ചെമ്പൻ മുടി ഇടയ്ക്കിടെപുറകോട്ട് കോ തിക്കൊണ്ടിരുന്നു.. അപരിചിതനായ  എന്നെ കണ്ടിട്ടാണെന്നു തോന്നുന്നു  ഇരുന്നിടത്തു നിന്നും മാറിയിരു ന്നു.. പുസ്തകത്തിലേക്ക് കണ്ണ് പായിച്ചു..   ദിവസങ്ങക്ക് ശേഷം  അവൾക്കെന്നെ തീരെ  ഭയമില്ലാതെയായി.. അബ്ബ വരും വരെഅവൾക്ക് കൂട്ടായി ഞാനും  ഇരുന്നു..    അങ്ങനെ യിരിക്കെയാണ്  എനിക്ക് പി എസ് സി നിയമനം ലഭിച്ച്  ഞാൻ  നാട്ടിലേക്ക്പുറപ്പെട്ടത്.   നാളുകൾക്കു ശേഷം ലീവെടുത്തു മുതിരാനൂരിലേക്ക് വീണ്ടും വണ്ടി കയറു മ്പോൾ കാണാൻ ആഗ്രഹിച്ചിരുന്ന രണ്ട് മുഖങ്ങളിൽ  ഒന്ന് രാമേട്ടെ ന്റെ തും  മറ്റൊന്ന്നസീഹായുടേതുമായിരുന്നു.          വായനശാലയിൽ  ആരെയും കാണാൻ കഴിഞ്ഞില്ല.. രാമേട്ടനെ തിരക്കി  വീട്ടിൽചെന്നു.. അവിടെയും കാണാതായപ്പോൾഫോൺ  ചെയ്തു നോക്കി.. രാമേട്ടൻ പറഞ്ഞതനുസരിച്ച്  വായനശാലയിലേക്ക്  തിരിച്ചു വരികയായിരുന്നു.    നസീഹയെ അവിട യൊന്നും കാണാതിരുന്നപ്പോൾ  ആകാംക്ഷയോടെ ഞാൻ  ചോദിച്ചു.. എവിടെ?  നമ്മുടെ കാന്താരി?അവൾക്കു വേണ്ടി ഒരു ചോക്ലെയ് റ്റ് കൈയിൽ കരുതിയിരുന്നു. അവൾ ഇവിടെയില്ല .. അവളെ   ഞാനൊരു അനാഥലയത്തിലാക്കിവരികയാണ്..""അപ്പോൾ  അവളുടെ  അബ്ബയോ? "രാമേട്ടൻ  അവളെ ക്കുറിച്ചുള്ള കഥ  പറഞ്ഞുതുടങ്ങി.            വായന ശാലയിൽ എത്തുന്ന കുട്ടികൾക്കു കഥ  വായിച്ചു കൊടുക്കുന്ന ഒരു പതിവ്  ഉണ്ടായിരുന്നു രാമേട്ടന്.. പല  കുട്ടികളും കഥ കേൾക്കുന്നതിൽ തല്പരരായിരുന്നു.. എങ്കിലും ആരും അറിയാതെ  കഥ കേട്ടുകൊണ്ടിരുന്ന നസീഹ  എന്ന കുട്ടിയെ വളരെ  വൈകിയാണ്  അയാൾ മനസ്സിലാക്കുന്നത്.. അവൾ സ്കൂളിൽ  ചേർന്ന് പഠിച്ചിട്ടില്ല.. അതിനുള്ള സാഹചര്യം അവൾക്കുണ്ടായിരുന്നില്ല... ആക്രി കച്ചവടക്കാരനായ   സൈനുൽ ആബിദിന്റെ കൊച്ചുമകളായിരുന്നു അവൾ.. ആ  കുട്ടിയുടെ ചുറുചുറുക്കും  നിഷ്‌ക്കളങ്കമായ പുഞ്ചിരിയും അയാളെ ആകർഷിച്ചു.ആക്രികാരനായത് കൊണ്ട് സൈനുക്കക്ക് കുട്ടിയെ വിദ്യാലയത്തിൽ  ചേർക്കാനോ വിദ്യാഭ്യാസം കൊടുക്കുവാനോ കഴിഞ്ഞില്ല.കുട്ടിയെ രാവിലെ ലൈബ്രറിയുടെ  വരാന്തയിൽ ഇരുത്തി പഴയ  സാധനങ്ങൾ തിരഞ്ഞ് ഒരു വലിയ  ചാക്കും തോളിലേറ്റി അയാൾ പോകും. തിരിച്ചെത്തുന്നത് സന്ധ്യ  കഴിഞ്ഞിട്ടാണ്.  ആ  കുട്ടിക്ക് അക്ഷരജ്ഞാനം   പകർന്നു കൊടുക്കാൻ രാമേട്ടൻ തീരുമാനിച്ചു.പുസ്തകങ്ങളി ലുള്ള കഥകൾ  പറഞ്ഞു കൊടുത്തു.. വായിക്കാൻ പഠിപ്പിച്ചു.. പിന്നീട് എഴുതാനും  പഠിച്ചു.. നസീഹ  മിടുക്കി യായിരുന്നു.. പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുമായിരുന്നു അവൾ...ലൈബ്രറിയോട് ചേർന്ന്  കീറത്തുണി കൊണ്ട് മറച്ചഒരു താത്കാലിക  മുറി ഉണ്ടാക്കി അതിനുള്ളിലായിരുന്നു അബ്ബയും അവളുംഅന്തിയുറങ്ങിയത്..ദരിദ്രരെങ്കിലും ഉള്ളത് കൊണ്ട് സന്തോഷത്തോടെ യാണ് അവർ കഴിഞ്ഞത്.            ഒരുദിവസം..ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.വായന ശാലയുടെ എതിർവശത്തുള്ള  ആ ലിൻ മുകളിൽ വവ്വാലുകളുടെ  കരിങ്കൊടി ഉയർന്നു . നസീഹയുടെ ഉള്ളിൽ ഭയം നിറഞ്ഞു കൊണ്ടിരുന്നു അവൾ കുറെ നേരമായി അയാളെയും കാത്ത് അവിടെത്തന്നെ നിൽക്കുകയായിരുന്നു.കട്ടപ്പിടിച്ച ഇരുട്ടിൽഅവളുടെ  ഭയം  ഇരട്ടിച്ചു.. "ഒറ്റക്ക്? എത്ര നേരം? ശ്വാസംമുട്ടുന്നത് പോലെ...ഭയത്തോടെ പതുങ്ങിപ്പതുങ്ങി അവൾ ലൈബ്രറിയുടെ.ഉള്ളിലേക്ക്കടന്നുചെന്നു കരണ്ട് പോയ സമയം.. നേരിയ  മെഴുകുതിരി വെട്ടത്തിൽഒരു ചെറുപ്പക്കാരൻ പുസ്തകം വായിച്ചു കൊണ്ടിരുന്നു.അയാൾ വായനയിൽ  മുഴുകിയിരിക്കുകയാണ് അയാൾ കാണുമോ എന്നവൾ  ഭയന്നു. അയാൾ അവളെ  കണ്ടതെ  ഇല്ല.            മെഴുകുതിരി അണച്ചു അയാൾ പുറത്തിറങ്ങി.. കട്ടപിടിച്ച ഇരുട്ടിൽ അവൾപേടിച്ചു കൊണ്ട് ഒരു മൂലയിൽ  പതുങ്ങി യിരുന്നു.. ""അബ്ബ ഇന്നിനി വരാൻ  പോണില്ല.എന്തു പറ്റി യോ ആവോ? ""അവൾ സ്വയം  പറഞ്ഞു.പുസ്തകംഅടുക്കിവച്ചഅലമാരകൾക്കിടയിലൂടെഅവൾ തപ്പിതപ്പി  നടന്നു.. പെട്ടെന്ന് കൈ തട്ടി  കുറെ പുസ്തകങ്ങൾ  താഴെ  വീണുഭയം  കൂടിക്കൂടിവന്നു.. ഉറക്കം വരാതെ  പലതും  ആലോചിച്ചിരുന്നു... എപ്പോഴോ കൺപോളകൾ അടഞ്ഞു..      അബ്ബ ഏതോ  ഒരു വീടിന്റെ മുറ്റത്ത് പഴയസാധനങ്ങൾ അന്വേഷിച്ച് നിൽക്കുന്നു.ഒരാൾ അബ്ബായെ ചൂണ്ടി  ഇവൻ കള്ളനാണ്   എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നു.. ആളുകൾ ചുറ്റും കൂടി അട്ടഹസിക്കാൻ തുടങ്ങി.. അവൾ  ഞെട്ടി ഉണർന്നു..കിതാപ്പോടെ അവൾ  ചുറ്റും നോക്കി.. ഞാനെവിടെയാണ്... ഇരുട്ട്  പൊതിഞ്ഞ ഈ മുറി ഏതാണ്.. പെട്ടെന്ന് ഇന്നലെ ഉണ്ടായതെല്ലാം അവൾക്കോർമ്മ വന്നു.ഉറക്കം വരാതെ  ഭയന്ന്  വിറച്ച് ഇരുന്നപ്പോൾപള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ടു.അല്പം ആശ്വാസം തോന്നി. നേരം  പുലരാ റായാല്ലോ..എങ്കിലും ഞാനിതിനുള്ളിലായിരുന്ന കാര്യംആരും അറിയരുത്.. കതക്  തുറക്കുമ്പോൾഅറിയാതെ  പുറത്ത് ഇറങ്ങണം.. എട്ട് മണി ക്ക് രാമേട്ടൻ വന്നു കതകുതുറന്നു.. അയാൾ അകത്തു കടന്നപ്പോൾ..അവൾ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.... ലൈബ്രറിയുടെ ചുമരും  ചാരി  നിന്നു."എന്താ കാന്താരി.നീ ഇവിടെ നിൽക്കുന്നത്.. രാമേ ട്ടൻ വളരെ വാത്സല്യപൂർവ്വം അവളെ നോക്കി ചോദിച്ചു.  "കൺപോളകൾ വല്ലാതെ വീർത്തിരിക്കുന്നല്ലോ ഇന്നലെ ഉറങ്ങിയില്ലേ.."അവൾ വളരെ പ്രയാസപ്പെട്ട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. "എന്റെ അബ്ബ ഇന്നലെ വന്നില്ല......""   ''അപ്പോ ഇന്നലെ നീ തനിച്ചാണോ.?...രാമേട്ടന്റ തൊട്ടരികിൽ  മീശ  പിരിച്ചുകൊണ്ടുനിന്ന് സാബുവിന്റെ ചോദ്യംചൂണ്ടൽ കൊളുത്ത് ഹൃദയത്തിൽ വന്ന് തറക്കുന്നതുപോലെ അവൾക്ക്തോന്നി..അത് മനസ്സിലാക്കിയിട്ട് എന്നപോലെ രാമുവേട്ടൻ പറഞ്ഞു.""സാരല്ല്യ നീ എന്റെ കൂടെ  വാ..അബ്ബയെ നമുക്ക്അന്വേഷി ക്കാലോ "" ഒരു വൈകുന്നേരം ഒരു കൊച്ചു പെൺകുട്ടിയുടെ കൈയും പിടിച്ച് വന്നു കയറിയ മനുഷ്യൻ ആരെയോ ഭയപ്പെടുന്നുണ്ടായിരുന്നു."ഇവിടെയെവിടെയെങ്കിലും അതിയുറങ്ങാൻ ഒരു ഇടം ഞങ്ങൾക് തരണം.. വകതിരിവില്ലാത്ത ചെന്നായ്ക്കളുടെ ഇടയിൽ നിന്ന് ഈ കുഞ്ഞിനെ രക്ഷിക്കണം. ഞാൻ നിങ്ങളുടെ കാല് പിടിക്കാം."അടങ്ങാത്ത രോഷവും സങ്കടവും അയാളുടെ കണ്ണിൽ തെളിയുന്നുണ്ടായിരുന്നു അന്ന് മുതൽ വായനയുടെ പുറകു വശത്തായി അവർ താമസം ആരംഭിച്ചു. അവരുടെ ഭൂതകാലം ചികയാനൊന്നും രാമേട്ടൻ പോയില്ല.. . ഒരു കാര്യം അയാൾക്കറിയാം. ആകൊച്ചിനെവളരെ  ശ്രദ്ധയോടെ സ്നേഹത്തോടെ അയാൾ സംരക്ഷിക്കുന്നുണ്ട്..അയാൾ  ദൂരെ എവിടെയെങ്കിലും പോകുമ്പോൾ  ലൈബ്രറിയുടെ വരാന്തയിൽ  അവളെ  നിറുത്തുന്നതിന് കാരണം  ആ  സുരക്ഷിത  ബോധം  തന്നെയാണ്.നല്ല  വിശപ്പുണ്ടായിരുന്നതിനാൽ  നസീഹ ആകെ തളർന്നിരുന്നു.. അബ്ബയെ കാണാതിരുന്നതിനാൽ  വിഷമം  ഉള്ളിൽ ആളിപ്പടരുകയായിരുന്നു.രാമുവേട്ടൻ ഹോട്ടലിൽ കയറി  ഒരു ചായയുംവടയും വാങ്ങിഅവൾക്കു കൊ ടുത്തു.. ചായ കഴിച്ചു  കൊണ്ടിരുന്നപ്പോൾ അവൾ അബ്ബയെ ഓർത്തു.. അവളുടെ കണ്ണുനിറഞ്ഞു..  ചായക്കടയിലേക്ക് കയറി വന്ന  ഒരു തടിയനായ  ഒരാൾ അവളെ  ചൂണ്ടി  ചോദിച്ചു.. ''ഇത്‌ ആ  ആക്രി ക്കാരന്റെ കൂടെയുള്ള....''..,,അതെ, രാമേട്ടൻ  പ്രതിവചിച്ചു...''അയാളെ ഇന്നലെ  പോലിസ് പിടിച്ചു കൊണ്ടു പോയെന്ന് കേട്ടു..''''ആരാ നിങ്ങളോട്  പറഞ്ഞത്?.. ''കവലയിൽഇന്നത്തെ സംസാരം  അതാണ്.ഏതോ  വീട്ടീന്ന് കക്കാൻ ശ്രമിച്ചെന്നോ.. മറ്റോ..''അവൾ  ചുണ്ടോടപ്പിച്ച ചായ  കൈ  വിറച്ചത്  മൂലം  കുടിക്കാതെ താഴെ  വച്ചു..രാമേട്ടൻ അവളെ  ആശ്വസിപ്പിച്ചു.. ''സാരമില്ലകുട്ടി എന്റെ കു‌ടെ വരൂ.. എന്റെ വീട്ടിൽ പോകാം.. അവൾ  രാമേട്ടനെ അനുഗമിച്ചു. കുറച്ച് ദൂരം  നടന്നപ്പോൾ രാമേ ട്ടന്റെ വീട്ടിലെത്തി.. മനോഹരമായ  ഒരു കൊച്ചുവീട്.. കോലായിൽ പാവക്കുട്ടിയുമായി കളിച്ചു കൊണ്ടിരുന്ന പെൺകുട്ടി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.. ''അമ്മേ,,ഒരു ചേച്ചി വന്നിരിക്കുന്നു''അവൾ  മുറ്റത്തു തന്നെ  നില്കുന്നത് കണ്ടപ്പോൾ രാമുവേട്ടൻ പറഞ്ഞു.  ''കുട്ടീ..കയറിക്കോളൂ.''അകത്തു കടന്ന് രാമേട്ടൻ ഭാര്യ യോട് പറഞ്ഞു"അവൾ ക്ക് വല്ലാതെ  വിശക്കുന്നുണ്ട്..ചോറ് റെഡിയായോ..ആ 'ർക്കാ?"... അവൾ  അത്ഭുതത്തോടെഅയാളെ.. നോക്കി''അതെ.. പുറത്ത് ഒരു കുട്ടി  നിൽപ്പുണ്ട്.''അവർ സാരിത്തുമ്പിൽ കൈ  തുടച്ചു കൊണ്ട്  പുറത്തേക്ക് വന്നു...""ങേ.. ഇവളാ.. ആക്രി ക്കാരന്റെ കുട്ടിയല്ലേ?ഇവളെങ്ങിനെ.. നിങ്ങള്ടെ  കൂടെ?''അതെല്ലാം പറയാം.. നീ കുടിക്കാൻ കുറച്ചു വെള്ളം എടുക്ക്   വെള്ളം കുടി ച്ച് കഴിഞ്ഞ്അയാൾ പറഞ്ഞു.. കുട്ടിക്ക് ന്തെ ങ്കിലും കഴിക്കാൻ കൊടുക്കൂ.. ഞാനിപ്പോ  വരാം..''അയാൾ  ഷർട്ട് മാറ്റി വേറൊന്ന് ധരിച്ചു.. അല്പം ധൃതിയിൽ പുറത്തേക്ക് ഇറങ്ങി നടന്നുനസീഹ    അയാളുടെ  പോക്ക് വിരൽ കടിച്ചു കൊണ്ട് നോക്കി നിന്നു.    രാമേട്ടൻ വളരെ  വൈകിയാണ്  വീട്ടിലെത്തിയത്.. അയാൾ വരുമ്പോൾ മകളും നസീഹയും ചിത്രങ്ങൾ വരക്കുകയായിരുന്നു."'അച്ഛാ... ഇത് കണ്ടോ.. ഈ ചേച്ചി വരച്ചതാ."ചേച്ചി ചിത്രകാരിയാ." ഒരു മുയൽ കുഞ്ഞിനെ റാഞ്ചി യെടുക്കാൻ താണുവരുന്ന ഒരു പരുന്തിന്റെ ചിത്രം അതി മനോഹരമായി വരച്ചിട്ടുണ്ട്."'ആഹാ..അപ്പം, കാന്താരിക്ക് ചിത്രം വരയ്ക്കാൻ അറിയാല്ലേ.""അതെ,, ഞാനിത് സ്കൂളിൽ കൊണ്ടു പോയി ടീച്ചറെ കാണിക്കാം അവർ  പരസ്പരം നല്ല കൂട്ടായെന്ന്  അയാ ൾക്കു  മനസ്സിലായി.രാമേട്ടനെ കണ്ട പാടെ അവളെഴുന്നേറ്റു നിന്നു.. ഇടർച്ചയോടെ  ചോദിച്ചു. ':എന്റെ അബ്ബയെ കണ്ടോ?"'   കണ്ടു.. അബ്ബാക്ക്  ചെറിയൊരു പനി.ആശുപത്രിയിൽ അഡ്മിറ്റാണ്..അബ്ബ വരുന്നത് വരെ  മോള്ക്ക് ഇവിടെ താമസിക്കാലോ.. പിറ്റേ ദിവസം രാമു ആശുപത്രിയിൽ ചെന്നപ്പോൾ  അയാൾ കുറെ നേരം  സംസാരിച്ചിരുന്നു..  മൂന്നാം ദിവസം ഹോസ്പിറ്റലിൽ പോകാനിറങ്ങുമ്പോൾ നസീഹ  ചോദിച്ചു.''ഇന്ന് അബ്ബ വരും   അല്ലേ രാമേട്ടാ..''''അറിയില്ല.. ഒരു പക്ഷെ..''ഡിസ്ചാർജാകും.അവൾ വിഷമത്തോടെ അയാൾ ഇറങ്ങിപ്പോകുന്നതും  നോക്കി നിന്നു.കുറച്ച് കഴിഞ്ഞപ്പോൾ  വീട്ടിലേക്ക് രാമേട്ടന്റെ ഫോൺ  വന്നു.. നീ .. അവളെയും   കൂട്ടി ലൈബ്രറിയിലേക്ക്  ഒന്ന് വരണം.  എന്താ? എന്തിനാ?.. ഭാര്യ യുടെ ചോദ്യത്തിന് മറുപടിയായി  സ്വരം  താഴ്ത്തി അയാൾ പറഞ്ഞു.. ആകുട്ടിയുടെ  അബ്ബ.. മരിച്ചു.. അവളോട്  വിവരം പെട്ടെന്ന് പറയണ്ട     അബ്ബയുടെ  മയ്യിത്ത്  ലൈബ്രറിയിൽ  കിടത്തി.. കാര്യങ്ങൾ ചെയ്യാൻ മൊയ്‌ദുക്കയേയും  ഉസ്മാനെയും  സഹായത്തിനു കൂട്ടി.. അവരാണ്   പള്ളിയിൽ വിവരം അറിയിച്ച്ചതും മയ്യത്ത് കുളിപ്പിച്ചതുമൊക്ക.. പള്ളിപ്പറമ്പിലേക്ക് അബ്ബയെ കൊണ്ടു പോകുന്നതും  നോക്കി അവളെവിടെ  തന്നെ  നിന്നു... ആകാശത്തിൽ  അകലേക്ക് പറന്നുപോകുന്ന പറവ.. അതിന്റെ കു‌ടെ തന്റെ  ചിറകു  കു‌ടി അകന്നു പോകുമ്പോലെ.. നിശബ്ദയായി  കണ്ണീർ  വാർത്തു കൊണ്ട് അവളെങ്ങനെ  നിന്നു.    രാമുവേട്ടൻ തിരിച്ചു വന്നപ്പോഴും അവൾവായന  ശാലയിൽ നിൽക്കുകയായിരുന്നു.അയാളെ കണ്ട മാത്രയിൽ  അവൾ പൊട്ടിക്കരയാൻ  തുടങ്ങി.. അയാളവളെ  ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു..."' രാമേട്ടാ......""ഇനി ഞാൻ  എവിടെ പ്പോകും? അബ്ബ ഉള്ളത് കൊണ്ടല്ലേ ഇതുവരെ ഈ  വരാന്തയിൽ  ഞാൻ കിടന്നുറങ്ങിയത്?""സാരമില്ല :നിനക്ക് എന്റെ വീട്ടിൽ കഴിയാം.രണ്ട് ദിവസം അവിടെ താമസിച്ചപ്പോൾ നിനക്കൊരു പരിചയമൊക്കെ  ആയില്ലേ"ഇല്ല രാമേട്ടാ,, ഇനി ഞാനവിടെക്കില്ല. ചേച്ചി ഇനി യങ്ങോട്ട് വരണ്ടെന്ന് പറഞ്ഞിട്ടുണ്ട്..ഓ..അതാണോ.. അതെല്ലാം ഞാനവളെ  പറഞ്ഞു  മനസിലാക്കാം..   അയാൾ ഓർക്കുകയായിരുന്നു.പോലീസ് സ്റ്റേഷനിൽ നിന്നും അബ്ബയെ   നേരെ ആശുപത്രിയിലേക്ക് ആയിരുന്നു കൊണ്ടുപോയത്.. അപ്പോൾ തന്നെ അയാൾ പരവശനായിരുന്നു.. ചുമച്ച് രക്തം തുപ്പുകയും ചെയ്തിരുന്നു.. രണ്ടാം ദിവസം രാമുവേട്ടൻ കുട്ടിയെയും കൂ ട്ടി ആശുപത്രിയിൽ ചെന്നുകുട്ടി പുറത്തെ വരാന്തയിൽ ഇരിക്കുമ്പോൾ സൈനുക്ക രാമുവേട്ടനോട് ചില കാര്യങ്ങൾ പറഞ്ഞു..""എനിക്കെന്തെങ്കിലും സംഭവിച്ചാൽ... അവളെ... പാവം കുട്ടി!"അവൾക്കൊരു ആശ്രയം ഞാൻ മാത്രമേയുള്ളൂ... അവളെ നിങ്ങൾ കൈ വെടിയരുത്.. ഇതുവരെ ഞാൻ പറഞ്ഞതുപോലെ അവൾ എന്റെ മകളുടെ മകൾ ഒന്നുമല്ല.. എനിക്ക് മക്കളില്ല... 10 വർഷം മുമ്പ് ഒരു രാത്രിയിൽ റോഡരികിൽ  മിരിച്ചു കിടക്കുന്ന ഒരു ശവത്തിനരികിൽ നിന്നും പിടഞ്ഞു കരയുന്ന ഒരു പൈതലിനെ തെരുവ് നായ്ക്കളുടെ പിടിയിൽ നിന്നും മോചിപ്പിച്ചു എടുത്തോടുമ്പോൾ മരിച്ചുകിടക്കുന്ന സ്ത്രീ ആരാണെന്നോ അവൾ മരിച്ചത് എങ്ങനെയെന്നോ എന്നൊന്നും അന്വേഷിച്ചില്ല കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് ഓടി.മക്കളില്ലാത്ത എന്റെ ഭാര്യ രണ്ടു കൈയ്യും നീട്ടിവളരെ സന്തോഷത്തോടെ അവളെ സ്വീകരിക്കുകയായിരുന്നു.. പിറ്റേദിവസം ഞാനറിഞ്ഞു. ആ  സ്ത്രീ കവലയിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു ഭ്രാന്തി യാ യിരുന്നെന്ന്. പിന്നീട് കുട്ടിയെ അന്വേഷിച്ച ആരെങ്കിലും വരുമെന്ന് ഭയത്തോടെ ഞങ്ങൾ നാടുവിട്ടു.. തലശ്ശേരിയിൽ ആയിരുന്നു കുറേക്കാലം.ഞങ്ങൾ താമസിച്ചത്. കഞ്ഞിവെള്ളവും ആട്ടിൻ പാലും നൽകി  കുഞ്ഞിനെ വളർത്തി.. ഞങ്ങൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആ കാലത്താ യിരുന്നു.....അവളെ  സ്നേഹിച്ചും ലാളിച്ചും കൊതിതീരും മുമ്പേ എന്റെ ഭാര്യ ഞങ്ങളോട്  വിടപറഞ്ഞു.  അവളില്ലാതെ  അവിടെ ജീവിക്കാൻ കഴിയാതിരുന്നപ്പോൾ ഞാൻ കുട്ടിയേയും കൂട്ടി വീണ്ടും കോഴിക്കോടേക്ക് തിരിച്ചു..''അയാൾ   ഒരുവിധംപറഞ്ഞുനിർത്തി..സംസാരത്തിനിടയിൽ  അയാൾ ചുമച്ചു കൊണ്ടിരുന്നു.. ശ്വാസതടസ്സവുമുണ്ട്..അയാളുടെ കു‌ടെ ഹോസ്പിറ്റലിൽ നിൽക്കാൻ പരിചയത്തിലുള്ള  ഒരു പയ്യനെഏർപ്പാടാക്കി.. കുട്ടിയേയും കൂട്ടി വീട്ടിലേക്കു തിരിച്ചു.     ബസിലിരുന്നപ്പോൾ രാമുവേട്ടന്റെ മനോമുകുരത്തിൽ  മറ്റൊരുചിത്രം തെളിയുകയായിരുന്നു.. വിവാഹത്തിന് മുമ്പേ യാതൊരു  നിയന്ത്രണവുമില്ലാതെ  നടന്ന  കാലത്താണ്ഒരു ദിവസം രാത്രി കൂട്ടുകാർക്കൊപ്പം കുടിച്ച്പൂസായി വളരെ  വൈകി   വീട്ടിലേക്ക് പോകുന്ന വഴിയിൽ.. ഒരു സ്ത്രീ എന്തോ പിറുപിറുക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി.കു‌ടെ ആരുമുണ്ടായിരുന്നില്ല അവളും തനിച്ചായിരുന്നു.     അർദ്ധ നഗ്ന യായ  അവൾ മലർന്ന് കിടന്ന്പൊട്ടിച്ചിരിക്കുന്നു.. മദ്യത്തിന്റെ  ലഹരിയിൽ ആസക്തി സിരകളിൽ നുരഞ്ഞു പൊങ്ങും പോലെ... അടുത്തൊന്നുംആരുമില്ലെന്ന് ഉറപ്പിച്ചു അവളുടെ ശരീരത്തിൽ ആഴ്ന്നിറങ്ങിയ  നിമിഷം..പൈശാചികമായ ആ  നിമിഷങ്ങൾ.        മദ്യ ലഹരിയും  കാമാസക്‌തിയും കെ ട്ടടങ്ങിയപ്പോൾ  കുറ്റബോധത്തിന്റെ നീ ർച്ചുഴിയിൽ ശ്വാസം മുട്ടുകയായിരുന്നു.ജീവിതത്തിൽ  ഒരുപാട് പ്രതിസന്ധികൾനേരിട്ടിട്ടുണ്ട്.. അച്ഛൻ ,,അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ  മറ്റൊരു സ്ത്രീ യുമായി സ്നേഹത്തിലായി.വിഷമം  സഹിക്കവയ്യാതെ  അമ്മ ആത്മഹത്യ ചെയ്തു.. അച്ഛൻ മകനെ തനിച്ചാക്കി  സ്നേഹിച്ചസ്ത്രീ യുടെ കു‌ടെ പുതിയ  ജിവിതം  തുടങ്ങി..   ജോലിയൊന്നുമില്ലാതെ അലഞ്ഞു തിരിയുന്ന സന്ദർഭത്തിലാണ് ചില പഴയസുഹൃത്തുക്കളുടെ ലഹരി വലയത്തിൽഅയാളും പെട്ടുപോയത്.. അന്ന് ഒരിക്കൽ ഒരു രാത്രിയിൽ ഉണ്ടായ നീചമായ സംഭവം അയാളുടെമനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി.. തന്റെ  ദുഷിച്ച കൂട്ടുകെട്ടിൽ നിന്നും മോചനം നേടാനുള്ള പരിശ്രമമായി  പിന്നീട്..അങ്ങന യിരിക്കെയാണ്  ഹൈ  സ്കൂളിൽഒരുമിച്ച് പഠിച്ച   സുകുമാരനെ  അപ്രതീക്ഷിതമായി കാണാനിടയാകുന്നത്പഠിക്കുന്ന സമയം ഒന്നാമതായി  പഠിച്ചിരുന്നരാമു..എന്നിട്ടും രാമുവിന് പഠനം തുടരാനോ ജോലി നേടാനോ കഴിയാത്തതിൽ ആശ്ചര്യം തോന്നി.. സുകു നഗരത്തിലെ ഒരു ഹോട്ടലിൽ കേഷ്വ റാ യി ജോലി ചെയ്യുകയായിരുന്നു.. അങ്ങനെ സുകുവിന്റെ സഹായത്തോടെ ആ ഹോട്ടലിലെ ഒരു ജീവനക്കാരനായി.. കുറച്ചുകാലം അവിടെ ജോലി ചെയ്തു . അങ്ങനെയിരിക്കെ ഒരു ദിവസംതെരുവിന്ൽ  ഒരു സ്ത്രീയുടെ ജഡം കണ്ട് ആളുകൾ കൂട്ടം  കൂടി ... നിൽക്കുന്നത് രാമു.. കാണാനിടയാകുന്നു.: അവൾ..!!..അതെ   ബുദ്ധിസ്ഥിരതയില്ലാത്ത അവൾ തന്നെ.. "അവൾ ഗർഭിണിയായിരുന്നു. കൂട്ടത്തിലുള്ള ആരോ മെല്ലെ പറഞ്ഞു... മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്ന കനൽ  വീണ്ടും കഠിനമായി ചുട്ടുപൊള്ളി.ഹോട്ട യിലെ പണി ഉപേക്ഷിച്ച് കുറച്ചു ദിവസം അവിടെ നിന്നു o മറ്റൊരു ഇടം തേടി യാത്രയി .. അലഞ്ഞുതിരിയലിനിടയാണ്സുമയെ കണ്ടെത്തുന്നത്. ഒരു ബുക്ക് സ്റ്റാളിൽ ജോലിയുള്ള അവൾ കണ്ട മാത്രയിൽ മുമ്പെ വിടെയോ കണ്ട് പരിചയമുള്ള പോലെ എന്നു പറഞ്ഞായിരുന്നു സംസാരിച്ചു തുടങ്ങിയത്..കുറെ ആലോചിച്ച എങ്കിലും കണ്ടതായി അയാൾക്ക് ഓർമയിൽ വന്നില്ല. എങ്കിലും അയാളുടെ ദയനീയാവസ്ഥ അവളുമായി പങ്കു വച്ചു.. അലിവു തോന്നിയ അവൾ  മുതലാളിയോട് പറഞ്ഞു. കടയിൽ ജോലി ശരിയാക്കിക്കൊടുത്തു..ധാരാളംപുസ്തകങ്ങൾവായിക്കാൻഅവിടെഅവസരമുണ്ടായിരുന്നു.. വായനഅയാളുടെ ജീവിതത്തിൽ വലിയ  മാറ്റങ്ങളാണ് വരുത്തിയത്.           അയാളുടെ ജോലിയിലുള്ള ആത്‌മാർത്ഥതയും നല്ല വ്യക്തിത്വവും അവളെ ആകർഷിച്ചു. അയാളെ വിവാഹം ചെയ്യാമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചു.. വീട്ടിൽ ചെറിയ കുട്ടിയായപ്പോൾ തന്നെ സുമയ്ക്ക്അച്ഛൻ നഷ്ടപ്പെട്ടിരുന്നു. വീട്ടിൽ അമ്മയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ..അവൾ അവന്റെ  കാര്യങ്ങൾ അമ്മയുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ വിവാഹത്തിന് അമ്മയുംസമ്മതിച്ചു. വിവാഹ ശേഷം നാട്ടിലേക്ക് തിരിച്ചു. .അവന്റെ കൊച്ചു വീട്ടിൽ വീണ്ടും വിളക്കെരിയാൻ തുടങ്ങി.. കൃഷിയും അറിയാവുന്ന ചില നാടൻ പന്നികളുമായി നിത്യജിവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങി.. അതിനിടയിൽ ഒരു പെട്ടിക്കടയും ആരംഭിച്ചു. .     ഒരു പെൺകുഞ്ഞ് അവരുടെ ' ജീവിതത്തിലേക്ക് കടന്നുവന്നു... സുമ അമ്മയായതോടെ രാമു പഴയ ദു:ഖങ്ങളെല്ലാം മറക്കുകയായിരുന്നു.    മദ്യപാനം നിർത്തി.. നാട്ടിലെ പാവങ്ങൾക്ക് വേണ്ടി ജീവിച്ചു.... നാട്ടിൽ മികച്ച ഒരു വായന ശാല  .ആരംഭിച്ചു. അറിയപ്പെടുന്ന ഒരാളായി.... പഴയ  ആസംഭവം    മറവിയുടെ  ചാരം  മൂടി കാലം  കെടുത്തി ക്കളഞ്ഞ ആ കനൽ  ഇതാവീണ്ടും എരി യുന്നു....     ഏതോ   സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത്  പോലെ അയാൾ നസീഹയെ   ആഞ്ഞുപുൽകിക്കൊണ്ട് മന്ത്രിച്ചു...'നീയെന്റെ  മകളെപ്പോലെയാണ്.. ......അല്ല., എന്റെ  :മകളാണ്!,,...**സൈനുൽ ആബിദ് മരിക്കാൻ നേരത്ത് രാമേട്ടന്റെ കൈ കവർന്നു കൊണ്ട് പറഞ്ഞത് ഓർത്തപ്പോൾ മനസ് വല്ലാതെ നീറി.“ഞാനിപ്പോൾ വല്ലാത്ത പരവശനാണ് രാമേട്ടാ... കുട്ടിയെ കൈവിടരുത്,” സൈനുൽ അഭ്യർത്ഥന നിറഞ്ഞ കൺകളോടെ പറഞ്ഞു.രാമേട്ടൻ ഉറപ്പ് നൽകി. “നസീഹ എന്റെ സ്വന്തം മകളെപ്പോലെയാവും. നിങ്ങൾ ആശങ്കപ്പെടണ്ട.”പിന്നീട്...രണ്ടുദിവസങ്ങൾക്കുള്ളിൽ സൈനുൽ ആബിദ് അവസാന ശ്വാസംവലിച്ചു. നസീഹയുടെ ചെറിയ ലോകം മുഴുവനായി തകർന്നു. അബ്ബയെ കുഴിച്ചുമൂടുന്ന കാഴ്ച അവളുടെ കുഞ്ഞു മനസിന് ഭാരം ആയിരുന്നു. അവൾ മൗനമായിരുന്നു, ആഴത്തിലുള്ള ദുഃഖം വാതിലടച്ച ഒരിടമായി മാറി.രാമേട്ടൻ തന്റെ കുടുംബത്തിന്‍റെ ഭാഗമാക്കാനായി നസീഹയെ വീട്ടിലേക്ക് കൊണ്ടുപോയി. രാമേട്ടന്റെ മകളോടും ഭാര്യയോടും നസീഹ പെട്ടെന്ന് ചേർന്നുപോയി. ചെറുതായി ഒരു ബന്ധം പുനർനിർമ്മിക്കപ്പെട്ടു.വായനശാലയിലെ പുതിയ തുടക്കം:നസീഹ വായനയെ വീണ്ടും തണലായെടുക്കാൻ തുടങ്ങി. രാമേട്ടൻ പുസ്തകങ്ങൾ വായിച്ചു കൊടുക്കുകയും, കുഞ്ഞു കഥകളിലൂടെ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളിലൂടെയും വരകളിലൂടെയും അവളുടെ ലോകം വീണ്ടെടുക്കാൻ തുടങ്ങി.കാലങ്ങൾക്കു ശേഷം, ആ ചെറു വായനശാലയുടെ ഒരു സജീവ അംഗമായി നസീഹ മാറി. അക്ഷരങ്ങളിലൂടെ തന്റെ ആത്മവിശ്വാസം പുനഃസ്ഥാപിച്ചു. അച്ഛന്റെ ജീവിതത്തിൽ നിന്നുള്ള സ്നേഹം, ലൈബ്രറിയിലെ കൂട്ടായ്മ, രാമേട്ടന്റെ കരുതൽ, ഈ സകലവും അവളുടെ നിസ്സഹായതയ്ക്ക് ഒരു തീരം പകർന്നു."ഓരോ കഥയിലും ഓരോ സംരക്ഷണമാണ്,"ഓരോ പുസ്തകത്തിലും ഓരോ ജീവിതംഉണ്ട്."എന്നെ ഞാനാക്കിയ പുസ്തങ്ങൾ,,എന്റെ സംരക്ഷകൻ എല്ലാം ഈവായനശാലയിലുണ്ട്. "എന്നെ വളർത്തിയ എന്റെ സ്വന്തം വീട് ❗ നസീഹയ്ക്കായി രാമുവേട്ടൻ തന്റെ വീടും മനസ്സും തുറന്ന് കൊടുത്തു. ഒരു കുഞ്ഞിനും അർഹമായ സ്നേഹവും അറിവും നല്‍കാനുള്ള അവന്റെ ശ്രമം കുട്ടിയുടെ ജീവിതത്തിലെ വെളിച്ചമായി മാറി. ലൈബ്രറിയിൽ നേരിടുന്ന ഓരോ വായനക്കാരനും കനിവിന്റെ കഥ പറയുന്ന രാമുവേട്ടന്റെ കൂടെ, നസീഹയും ജീവിതത്തെ പുതിയൊരു കണ്ണോടെ കാണാൻ തുടങ്ങി.ഇന്ന്, 15 വർഷങ്ങൾക്ക് ശേഷം, ലൈബ്രറിയുടെ വാർഷികത്തിൽ നസീഹയുടെ ജീവിതത്തിന്റെ പുതിയ അധ്യായം അടയാളപ്പെടുത്തുകയാണ്. "സൂര്യോദയം വായനശാല" ഗ്രാമത്തിന്റെ അഭിമാനമായിരിക്കുകയാണ്, ഒരു ജീവകാരുണ്യ കേന്ദ്രമായും ഒരു വിദ്യാധാരക്കെട്ടും.നസീഹ നാടിന്റെ പ്രിയ ചിത്രകാരിയും കഥാകാരിയും മാത്രമല്ല, കുട്ടികളുടെ കലാ പരിശീലനത്തിന് നേതൃത്വം നൽകുന്ന ഒരു മികവുറ്റ വ്യക്തിയുമാണ്. അതിന് അടിസ്ഥാനം ഇട്ടവൻ രാമുവേട്ടനും, അയാളുടെ ആത്മാർത്ഥതയും മനസ്സും.വാർഷിക സമ്മേളനത്തിൽ നസീഹ രാമുവേട്ടന് സമീപം നിന്നിരുന്നു. സ്വന്തം കൈകൊണ്ട് നിർമ്മിച്ച ഒരു ചിത്രം അയാൾക്ക് സമ്മാനിച്ചപ്പോൾ, രാമുവേട്ടന്റെ കണ്ണുകൾ ആനന്ദഭാവനിർഭരമായി മിനുക്കി.“നസീഹ, നീ എന്റെ കാന്താരിയല്ല; നീ ഒരു തെളിച്ചമാകാനാണ് ജനിച്ചത്,” അവൻ മൃദുവായി പറഞ്ഞു.ലൈബ്രറിയുടെ ഗേറ്റിൽ പതിഞ്ഞ സൂര്യോദയചിഹ്നം കൂടുതൽ പ്രകാശിച്ചു.

    ആലിന്റെ വിത്ത്
ആർത്തലച്ചു വരുന്ന കാറ്റും മഴയും. കടപുഴകി വീഴുകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു ആ  വൻ മരം. ആ മരം അവിടെ നിന്ന് വീഴരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആശിച്ചു.
പണ്ടെന്റെ ഉപ്പ എന്നെയും തോളിലേറ്റി വന്നപ്പോൾ ഒരു ആലിൻ തൈ കയ്യിൽ ഉണ്ടായിരുന്നു.ആലിന്റെ തൈ ആയതുകൊണ്ട് ആയിരിക്കാം കുടുംബക്കാര് അത് നടുന്നതിനോട് യോജിച്ചില്ല.എന്നാലും ഉപ്പയുടെ  ദൃഢ നിശ്ചയംകൊണ്ട് അത് നടുക തന്നെ ചെയ്തു  അത് വളർന്നു പിന്നീട് അങ്ങോട്ട് ഉണ്ടായ പുകിലുകൾ  എന്തെല്ലാം ക്ഷേത്രം,ഉത്സവം
അങ്ങനെ പലതും
   സ്ഥലം വീതം വയ്ക്കുമ്പോൾ വല്യുപ്പ പറഞ്ഞു .  " അവനായിട്ട്    ഉണ്ടാക്കിയ ഗുലുമാൽ അവന് തന്നെ നിൽക്കട്ടെ."അങ്ങനെ ആലുള്ള പറമ്പ് ഉപ്പ യുടെതായി.
  അത് ഉപ്പായെ വല്ലാതെ വിഷമത്തിലാക്കി.
   ആദ്യം ആലിന്റെ കൊമ്പിൽ ഒരു ചുവന്ന പട്ടാണ് കണ്ടത്. പിന്നീട് ഒരുമാല.. ആലിൽ ദേവത ഉണ്ടെന്നുംപറഞ്ഞുആലിനെ തൊഴുതും വണ ങ്ങിയും ചില ആളുകൾ ചുറ്റും കൂടി.എന്നാൽ  പച്ചപ്പട്ടുമായി ഒരു കൂട്ടർ വന്നു.ആദ്യം വന്നവർ ക്ഷേത്രം പണിയണമെന്നും, പിന്നീ ടുള്ളവർ പള്ളി പണിയണമെന്നും  വാദിച്ചു.
രണ്ട് കൂട്ടരും ആലുള്ള പറമ്പ് വിലക്ക് വാങ്ങാൻ തയ്യാറായിരുന്നു. എന്നാൽ ഉ പ്പ അത് വിൽക്കുവാൻ കൂട്ടാക്കിയില്ല..
ഉപ്പ  അവിടെ വീട് വെച്ചു താമസിക്കാനൊരുങ്ങിയപ്പോൾ പള്ളീലെ ഖാളി പറഞ്ഞു "അബടെ 'പെര പണിഞ്ഞാൽ അനക്ക് നാശം പറ്റുന്നാ ഇമ്മളെ തങ്ങള് പറഞ്ഞത് "
ഒടുവിൽ ഉപ്പ അവിടെ ഒരു ചെറിയ കെട്ടിടം പണിതു.. പക്ഷെ  ഇരു ചേരി കളും  തമ്മിൽ ആലിന്റെ പേരിൽ കലഹം തുടർന്നു. അങ്ങനെ ആൽ മുറിക്കാൻ ഉ പ്പ ഏർപ്പാട് ചെയ്തു.
"എന്റെ കുട്ടീനേം,ആ ആലും
തൈയും ഞാനിങ്ങക്ക് പോറ്റാൻ തന്നതല്ലായിനോ? എന്നിട്ടിപ്പം "
ആരാണ്.. ഉമ്മ പറയുന്നത് പോലെ,

ഉപ്പ പെട്ടെന്ന് മരം മുറിക്കാൻ വന്ന ആളോട് അത് മുറിക്കണ്ട എന്ന് പറഞ്ഞു.. ആൽമരത്തിന്റെ
ഇലകൾ ആനന്ദ നൃത്തം ചെയ്യുന്നപോലെ കാറ്റിലാടി.

അന്ന് രാത്രി ആർത്തലച്ചു വന്ന പ്രളയത്തിൽ
പ്രകൃതി  ഗ്രാമത്തെ വിഴുങ്ങിക്കൊണ്ടിരുന്നു. കാറ്റും മഴയും പാഞ്ഞുപോയതോടെ, വീടുകളും നിലങ്ങളും എല്ലാം വെള്ളത്തിനടിയിലായി.
കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലിൽ ഗതിയില്ലാതെ സകലജീവികളും അലമുറയിട്ടു.. ഓരോ മരങ്ങളും ചെടികളും വേരറ്റ് നിലം പൊത്താൻ തുടങ്ങി.
   ഈ ആലിൻ
ചുവട്ടിൽആ ചെറിയ കെട്ടിടത്തിൽ
നിന്നാണ് ഗ്രാമക്കാർക്ക് ചെറിയൊരു പ്രതീക്ഷയുടെ തിരിയുണർന്നത്.
    അത് വരെ ആ മരത്തിന്റെ പേരിൽ പരസ്പരം കലഹിച്ചവർ ഒരേ ഭയത്തോടെ. ഒരേ മനസോടെ ഒത്തുകൂടി.
ആ ആലിൻ തണലിൽ നിന്ന് എല്ലാവർക്കും ശരണം നൽകുകയും ഗ്രാമത്തിന്റെ ആവലാതിയിലൂടെയുള്ള നിഴൽ ആയിരിക്കുകയുമായിരുന്നു. വെള്ളപ്പാച്ചിലിൽ ഉമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ അലയടിച്ചു: "ഇതിനു കരുത്തുണ്ട്." ആ കാലാവസ്ഥയിൽ ആ വിത്തിന്റെ മഹത്തായ ഉല്പത്തി ആരും പ്രവചിച്ചിരുന്നില്ല.

അന്ന് പ്രളയത്തിൽ അകപ്പെട്ട ഗ്രാമക്കാർ ആലിൻ ചുവട്ടിൽ ഒത്തുചേർന്നത് പ്രകൃതിയുടെ അകമാനവും മനുഷ്യരുടെ ഏകാത്മകതയുമായ സമന്വയമായിരുന്നു. ആലിന്റെ കൊമ്പുകൾ തണലായി പരന്നപ്പോൾ അത് ഒരു മരം മാത്രമല്ല, ഒരു ദൈവിക പ്രതീകമായിത്തീർന്നു.

പ്രളയം അവസാനിച്ചതോടെ വല്യപ്പയും ഉപ്പയും എല്ലാ പരിഭവങ്ങളും മറന്ന്ഒന്നായി ആലിന്റെ തണലിൽ നിന്നുണ്ടാക്കിയ പുതിയൊരുഉണർവ് എല്ലാവരിലും പ്രതിഫലിച്ചു.ഒരു ആൽമരം ഉണരുമ്പോൾ, അതിന്റെ വേരുകളിൽ ബന്ധങ്ങളും വിശ്വാസങ്ങളും ഉറച്ചുപിടിക്കുന്നു.
പക്ഷേ, അന്ന് ഒരു കുടുംബത്തിന്റെ കഥ മാത്രം ആലിന്റെ ചുവട്ടിൽ എക്കാലത്തേക്കുള്ളൊരു ഓർമ്മയായി അവശേഷിച്ചു.

വെള്ളം വീശിയടിച്ചെത്തുമ്പോൾ, ഉമ്മ എന്നെ ചുറ്റുപാടും നോക്കാതെ വലിച്ചിഴച്ച് ആലിന്റെ അടിയിൽ എത്തിച്ചു. ഞാൻ അന്നുവരെ അറിയാത്തൊരു കരകൗശലത്തോടെ ഉമ്മ, ആലിന്റെ വിത്ത് എന്റെഉള്ളം കൈയിൽ കടത്തി. അവളുടെ കണ്ണുകളിൽ അനുഭവപ്പെട്ടിരുന്ന ഭയം, കരുണ, സമാധാനം... എല്ലാം അന്യമായിരുന്നു, അതിന്റെ അർത്ഥം എനിക്ക് അന്ന് മനസ്സിലായിരു ന്നില്ല.

“ഇതിനു കരുത്തുണ്ട്,” അവൾ മന്ദമായി പറഞ്ഞു. “നീ ഇതിനെ സൂക്ഷിക്കുക. ഇത്  ബാപ്പയ്ക്ക് നൽകണം.”

വാക്കുകൾ പൂർത്തിയാകുന്നതിന് മുമ്പെ, വെള്ളത്തിന്റെ കൈകൾ അവളെ വലിച്ചുകൊണ്ടുപോയി. ഞാൻ അഴുക്കുവെള്ളത്തിനടിയിൽ പതിക്കുന്ന കാഴ്ച മാത്രം കണ്ടു. ഉമ്മയ്ക്ക്പിന്നീട് ഒരു അവസരവും ഉണ്ടായില്ല; പ്രളയത്തിന്റെയടിയിലേക്ക് അവൾ മുങ്ങിയപ്പോഴാണ് ഞാൻ ആ വിത്തും ഉപ്പ എന്നെയും കരയ്കടുപ്പിച്ചത്.

അന്ന്, ആ ആലിന്റെ തണലിൽ വെറും കുട്ടിയായിരുന്ന ഞാൻ വിങ്ങിപ്പൊട്ടി കരഞ്ഞിരുന്നു. പക്ഷേ, ആ വിത്ത് എന്റെ മടിയിൽ പൊരുതിവീണിരുന്നു. പ്രളയം ശമിച്ചപ്പോൾ, ആലിന്റെ വിത്തിന് സംരക്ഷകനായ ഞാൻ ഒരുപരമായ ഉത്തരവാദിത്വത്തോടെ മുന്നോട്ട് നീങ്ങി.

ഇന്നും ആലിന്റെ തണലിൽ നിന്ന് നോക്കുമ്പോൾ, എന്റെ ബാപ്പക്കും ഉമ്മയ്ക്കും അവർ പറഞ്ഞ വാക്കുകൾക്കുമിടയിൽ അവിശ്വസനീയമായൊരു കഥ നിലനിൽക്കുന്നു. ആ വിത്ത് ഇന്ന് വലിയൊരു മരമായാണ്.എന്റെ ചുറ്റിലും വീശുന്നത്,
പ്രളയത്തിൽ ഒലിച്ചുപോയ അമ്മയുടെ ഓർമകളിൽ ഞാനും എന്റെ ജീവിതവും പുനർനിർമിക്കുന്നു...




Comments

Popular posts from this blog

കവിത

.മാധവിക്കുട്ടിയുടെ കോലാട് വായിച്ചിട്ടുണ്ടോ നിയ് ഇല്ല അമ്മേ..വായന നിർതിയിട്ട് കാലം കൊറേ ആയി.. ഇപ്പം ഫോൺ ഉള്ളത് കൊണ്ട് എല്ലാം അതിൽ സെർച്ച്‌ ചെയ്താൽ മതിയല്ലോ.. ഇത് നീയൊന്ന് വായിക്കണം ".""പഴയ ഒരു പീഞ്ഞ പ്പെട്ടി തുറന്ന് അമ്മ കുറെ പുസ്തകങ്ങൾക്കടിയിൽ നിന്ന് മാധവിക്കുട്ടിയുടെ കഥകൾ എന്ന പുസ്തകം എടുത്തു അവൾക്ക് നേരെ നീട്ടി പുസ്തകം വാങ്ങി മേശ പ്പുറത്തു വച്ചു.. പിന്നീടാവാം എന്ന് പറഞ്ഞ് അവൾ അലസമായി അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് എപ്പോഴും നിഴലിക്കുന്ന വിഷാദ ഭാവം.. ആകെ മെലിഞ്ഞുണങ്ങിയ ദേഹം.കുഴിയിലാണ്ടുപോയെങ്കിലും ഇപ്പോഴും പ്രകാശിക്കുന്ന രണ്ട് കണ്ണുകൾ.. കഞ്ഞി പശ മുക്കാത്ത ഒരു കോട്ടൻ സാരി ദേഹത്ത് ചുളിഞ്ഞൊട്ടി കിടക്കുന്നു.. എന്നാലും ഈ പുസ്തകങ്ങൾ ഇങ്ങനെ ഒളിപ്പിച്ച് വച്ചത് എന്തിനായിരിക്കും?ഈ അമ്മ ഒരു നല്ല വായനക്കാരിയോ " അമല വിസ്മയപൂർവം അമ്മയെ നോക്കി.അജയേട്ടൻ ഇതു വരെ അങ്ങനെ യുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടേ ഇല്ല.. അല്ലെങ്കിലും അവർക്കൊക്കെ ഒന്നിനും തീരെ സമയമില്ലല്ലോ. മറ്റുള്ളവർ എഴുനേറ്റ് വരുമ്പഴേക്കും വീട്ടിലെ മിക്ക ജോലികളും അമ്മ തീർത്തുകാണും. ഏടത്തിയമ്മ ഇത് വരെ അടുക്കളയിൽ പാചകം നടക്കുന്നുണ്ടെന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല..എപ്പോ ഴാണ് അമ്മ വായിക്കാൻ സമയം കണ്ടെത്തുന്നത്? ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ കഴിയാറില്ലല്ലോ?അടുപ്പിനോടും ആ ട്ടുകല്ലി നോടും പാത്രങ്ങളോടും കലമ്പൽ കൂടി തീന്മേശയിൽ ഓരോരുത്തരുടെയും രുചിയും ഇഷ്ടവും അറിഞ്ഭക്ഷണം വിളമ്പി അല്പം നടുനിവർത്താൻ അല്പം സമയം കിട്ടുന്നത് രാത്രി ഉറങ്ങുമ്പോൾ മാത്രമാണ്.ഒരു പക്ഷെ എല്ലാവരും ഉറങ്ങിയിട്ടായിരിക്കും വായന.അന്ന് ഒരു അവധി ദിവസം വൈകുന്നേരം അമലയും അജയനും ഒരു ഫിലിമിന്‌ പോകാൻ ഒരുങ്ങി.. "അജയേട്ടാ, നമുക്കമ്മേ കൂടി വിളിക്കാം." " അതെന്തിനാ.. """സിനിമ കാണാൻ അമ്മ കൂടി വന്നോട്ടെ."എടീ. പൊട്ടത്തരം പറയാതെ ഈ വയസ്സ് കാലത്ത് അമ്മ നാമം ജപിച്ചു അവിടെയെങ്ങാൻ ഇരുന്നോട്ടെ "അല്ലെങ്കിലും അമ്മക്കതൊന്നും ഇഷ്ടല്ല." ഒരു ദിവസം അമ്മയോട് ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ. വിമല ചോദിച്ചു.. "അമ്മയ്ക്ക് ഫിലിം കാണുന്നതൊന്നും ഇഷ്ടമില്ല അല്ലെ "" "ആരു പറഞ്ഞു..എനിക്ക് സിനിമയും സർക്കസും എല്ലാം ഇഷ്ടമാ മോളെ.. പക്ഷെ.. കല്യാണം കഴിഞ്ഞതിൽപ്പിന്നെ ഒരു സിനിമ മാത്രമേ ഞാൻ കണ്ടിട്ടുള്ളു... അല്ലെങ്കിലും ഈ പ്രായത്തിലൊക്കെ.. എന്താ ഗ്രഹിക്കാനാ കുട്ടീ നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമൊക്കെ.. മനസ്സിൽ നിന്നും പിഴുതെ റിയാൻ നമുക്ക് കഴിയണം.. "അമ്മയുടെ ഈ ഉൾവലിയലാണ് എന്നെ ചൊടിപ്പിക്കുന്നത്." അവൾ യു ടുബ് സേർച്ച്‌ ചെയ്ത് ഉണ്ടാക്കിയ ABC ജ്യൂസ് ഒരു ഗ്ലാസിൽ പകർന്ന് അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.. "അയ്യോ,, അമ്മയ്ക്കു വേണ്ട, കുട്ടി കഴിച്ചോളൂ, ഉണ്ടെങ്കിൽ ഒരു ഗ്ലാസ്‌ അവൻ വന്നിട്ട് കൊടുക്കാം. "അമ്മ, കുടിക്കണം,, എനിക്കറിയാം .. എല്ലാം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയാണെന്ന്. ആരും അമ്മയോട് അമ്മയുടെ ഇഷ്ടം ചോദിക്കാറില്ലെന്ന്. അവളുടെ സ്നേഹം അമ്മയിൽ അശ്ചര്യമുണ്ടാക്കി..പുസ്തകം നിറച്ച പഴയ പെട്ടി അവൾ തുറന്നു.. പഴയ ഏതോ നിലവറ തുറന്ന പോലെ.. പഴമയുടെ ഒരു ഗന്ധം മൂക്കിൽ തുളച്ചു കയറി.. പുസ്തകങ്ങൾക്കിടയിൽ നിന്ന് ഒരു കണ്ടെടുത്തു.. അമ്മയുടെ നിധി അവൾ പുറത്തെടുത്തു.ഡയറിയിൽ അനുഭവങ്ങൾ കുറിച്ച് വച്ചിരിക്കുന്നു.ഡയറിയിൽ നിന്നും താഴെ വീണ കടലാസ് തുണ്ടുകൾ അവൾ അടുക്കിപ്പെറുക്കിയെടുത്തു.ഒറ്റ ഇരിപ്പിൽ അവൾ വായിച്ചു തുടങ്ങി. അമ്മ അടുത്ത് നിൽപുണ്ടായിരുന്നു. അവൾ അതൊന്നും അറിഞ്ഞതേയില്ല.. സോറി, അമ്മേ, സമ്മതമില്ലാതെ..അമ്മയുടെ കഥ വായിക്കാൻ തുടങ്ങുകയായിരുന്നു. "ആരും ഇത് വരെ വായിച്ചിട്ടില്ല.. എന്നെ അറിയാൻ ആരും ശ്രമിച്ചിട്ടില്ല കുഞ്ഞേ.. അവരെയൊന്നും ഞാൻ കുറ്റം പറയില്ല... അവരെ ഒളിപ്പിച്ചു വച്ചതാണെല്ലാം..അമ്മ, ഇവിടത്തെ വീട്ടുകാര്യങ്ങൾ ഞാൻ നോക്കാമല്ലോ. അമ്മക്ക് ഒരുപക്ഷേ വീണ്ടും എഴുതാൻ തുടങ്ങാമല്ലോ! ഒരിക്കൽ ദൈനംദിന തിരിച്ചറിയാനായില്ലേ, അമ്മ ഒരു കാലത്ത് എഴുത്തുകാരിയായിരുന്നുവെന്ന്!"അമ്മ, ഈ കഥകൾ എല്ലാം തന്നെ അമ്മ എഴുതിയതാണോ?""അത്.. അത്ര ഗൗരവമായി എഴുതിയവയല്ല കുട്ടീ. പിന്നെ സമയം കുറവായതിനാൽ പൂർണ്ണമാക്കാനോ നന്നാക്കാനോ കഴിഞ്ഞില്ല. ഈ പുസ്തകങ്ങൾ എഴുതിയതു ഒരിക്കലും വെറും വിനോദമല്ല; എന്റെ ജീവിതത്തിന്റെ ചില നേരുകൾ അതിൽ പടർത്തിയതാണ്."അമലയ്ക്ക് ഒരു നിശ്ചയം വന്നു. "അമ്മ, ഈ കഥകൾ പുനരായി എഴുതണം. ഇല്ലെങ്കിൽ അമ്മയുടെ സ്വപ്നങ്ങൾ എന്റെ തലമുറക്ക് നഷ്ടമാകും. ഇന്നത്തെ കാലത്ത് അമ്മയുടെ കഥകൾ ലോകം കേൾക്കേണ്ടതുണ്ട്.""എനിക്കതിനു ഇനി സമയമുണ്ടാവുമോ?" അമ്മ ചിരിച്ചു ചോദിച്ചു."സമയമുണ്ടാക്കേണ്ടത് നമ്മളാണ് അമ്മ. ഒരു വഴിക്ക് വീട്ടുകാര്യങ്ങൾ ഞാനും അജയേട്ടനും കൂടി ഏറ്റെടുത്തോളാം. അമ്മയ്ക്ക് വീണ്ടും എഴുതാൻ ശ്രമിക്കാം. അല്ലെങ്കിൽ ആ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ സ്വപ്നങ്ങളും അടഞ്ഞുപോകും."അവളുടെ ഈ വാക്കുകൾ അമ്മയുടെ ഹൃദയത്തിൽ ഇടിച്ചുകയറി. "വെറുതേ പറയുന്നത് തന്നെ കുട്ടീ. എഴുത്ത് സങ്കടവും സന്തോഷവും ഒരുപോലെ ആവശ്യപ്പെടും. ഇത്രയും വർഷങ്ങൾ കഴിഞ്ഞാൽ അതിനുള്ള കരുത്ത് എനിക്കുണ്ടാവുമോ?""അമ്മ, നമ്മളൊന്നും വൈകുന്നതായി ഞാൻ തോന്നുന്നില്ല. അമ്മയുടെ കഥകൾ മലയാളിയുടെ മനസിൽ പുതിയ പ്രചോദനമാകാൻ പ്രാപ്തമാക്കാം. ഈ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ ഓർമ്മകളും അനുഭവങ്ങളും പങ്കിടാം."അമ്മയുടെ കയ്യിൽ ഒരു പെൻ നൽകി വിമല പറഞ്ഞു, "ഇനി ഇവിടെ തുടങ്ങൂ, അമ്മ. എല്ലാം പകർന്നു തരൂ."അമ്മയുടെ കണ്ണുകളിൽ തിളക്കം വീണ്ടെടുത്തു. അടുക്കളയിൽ നിന്ന് പുസ്തകക്കുറുക്കിലേക്കുള്ള അമ്മയുടെ യാത്ര ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകുമെന്ന് വിമല മനസ്സിലാക്കി. തരിശായി കിടന്ന പാഴ് മണ്ണിൽ വേനൽ മഴയുടെ സാന്നിദധ്യം കൊണ്ടെന്നപോലെ സരസ്വതിയമ്മയുടെ ജീവിതം പച്ചപിടിപ്പിക്കാൻ അമലയെന്ന മരുമകൾക്ക് കഴിഞ്ഞു.. ഇരുളടഞ്ഞ ജീവിതഗുഹായിൽ നിന്നും പോരാട്ടത്തിന്റെ വഴികളിലൂടെ അതിജീവനത്തിന്റെ പാതയിൽ എത്തിയ ശക്തമായ സ്ത്രീ കഥാപാത്രത്തെ വരച്ചുകാട്ടിയ "ഉയിർപ്പ് "എന്ന നോവൽ എഴുതിയ എഴുത്തു കാരിയെ നമുക്കെല്ലാം പ്രിയങ്കരിയായ എം എൻ സരസ്വതിയമ്മയെ അവാർഡ് ഏറ്റുവാങ്ങുന്നതിനായി ക്ഷണിക്കുന്നു.. വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങി വന്ന അമ്മ അമലയെ വാരിപ്പുണർന്ന് കണ്ണീരൊഴുക്കി....അമ്മ സദസ്സിലേക്ക് ഇറങ്ങിവന്നത് ഒരു സ്വപ്നത്തിന്റെ യാഥാർത്ഥ്യമായിരുന്നു. അവളുടെ കണ്ണുകളിൽ തിളങ്ങുന്ന സന്തോഷം അതിശയകമായിരുന്നു. അവൾ അമലയെ ചേർത്ത് പിടിച്ചു, നിശബ്ദമായ എങ്കിലും ഹൃദയം നിറഞ്ഞ നന്ദി പറയുന്നത് പോലെ."ഇതെല്ലാം നിന്റെ കരുതലിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമാണ്, കുട്ടീ," അമ്മയുടെ നിശബ്ദമായ പരാമർശം അമലയുടെ ഉള്ളിലെ അഭിമാനത്തെയും സന്തോഷത്തെയും സജീവമാക്കി.അമല മൃദു ചിരിച്ചു. "അമ്മ, നിങ്ങളുടെ കഥകൾ മാത്രമല്ല, നിങ്ങളുടെ ജീവിതവും ഒരുപാട് പേരിന് പ്രചോദനമാണ്. ഇന്നാരംഭം മാത്രമാണ്. ഇനി അമ്മയുടെ കഥകൾ ലോകമെമ്പാടും എത്തും."വേദിയിലെ കേളി അവസാനിച്ചതിന് ശേഷം, അമ്മയുടെ പുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പി അമല തന്റെ കൈകളിൽ എടുത്തു. അമ്മയുടെ പേരിൽ പ്രതിഫലിക്കുന്ന എഴുത്തിന്റെ തിളക്കം അവളുടെ സന്തോഷത്തിന്റെ പകർപ്പായിരുന്നു. .