തെരുവോരം 
  
ഉടുതുണി വിരിച്ചിട്ടൊന്നീ കടയുടെ തിണ്ണയിൽ  കിടന്നുറങ്ങവാനി - ക്കടയയൊന്നുപൂ ട്ടണം.ഒരു കുഞ്ഞിനും തന്റെ  പെണ്ണിനും കാവലായ് മിഴിയടച്ചീടാതെകാത്തുനിൽക്കണം.കടിച്ചു കീറാൻ  വെമ്പും ചെന്നായ്ക്കളൊരു ഇരുളിൻ മറപറ്റി ചുറ്റിലുമിരിക്കുന്നു.    അവയെ  തുരത്തുവാൻ  കണ്ണു കളടക്കാതെ ഹൃദയമൊരു  വിളക്കായ് കൊളുത്തി വക്കണം . ചീറിപ്പായുന്നുണ്ടൊരു ശകടമതിൽ നിന്നും  രോദനമുയാരുന്നുണ്ടൊരുപെൺകിടാവിൻ  സ്വരം.ഏതോ  ബംഗ്ലാവിലേക്കു കുതി ക്കയാണത് കാമവെറിയന്മാർക്ക്  കടിച്ചു കീറാനായി..അറവു മൃഗത്തിനെ യെന്നപോൽ വലിച്ചിഴയ്ക്കുന്നു..നരാധമന്മാരാർ പട്ടിണിയാലേ വയറൊട്ടിയ  കിടാവൊന്ന്തപ്പിടുന്നിരുട്ടിലും ഒരു നാണയത്തുട്ടിനായി..ഓരോ നിമിഷവും വെറുതെ വീഴും..."ജീവിതം തെരുവോരത്ത് കാത്തിരിക്കുന്നു നിശ്ശബ്ദമായി.                      

Comments